കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് യുഎഇ സാക്ഷ്യം വഹിച്ചത്. കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളാണ് നശിച്ചുപോയത്. പല ബിൾഡിങ്ങുകളുടെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് വെള്ളത്തിലായത്. പുതിയതായി വാങ്ങിയ വാഹനം വരെ വെള്ളം കയറി നശിച്ചു. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.
നിരവധി വാഹന ഉടമകൾ ഇൻഷുറൻസ് കമ്പനികളെ സമീപിക്കാനുള്ളസാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പലരുടെയും അപേക്ഷകൾ കമ്പനികൾ തള്ളിക്കളയാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തിൽ ദുബായ് പൊലീസ് ആപ്പിലോ സൈറ്റിലോ കയറി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുക. ഈ സമയത്ത് തന്നെ വാഹനത്തിന്റെ ഡാമോജ് ആയ പാർട്ടിന്റെ ഫോട്ടോ കൂടി അപ്ലോഡ് ചെയ്യുക.
രണ്ടാമതായി ഫുൾ ഇൻഷുറൻസ് ആണ് വേണ്ടതെങ്കിൽ ഇൻഷുറൻസ് കമ്പനിയ്ക്ക് ക്ലെയിം ചെയ്യുന്നതിനായി റിക്വസ്റ്റ് കൊടുക്കാം. ചില സാഹചര്യത്തിൽ ക്ലെയിം അപേക്ഷ തളളിക്കളയാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തിൽ മൂന്നാമതായി എന്ത് ചെയ്യണമെന്ന് നോക്കാം.
സനാദക് എന്ന ആപ്പിൽ കയറി അപ്പീലിന് പോകാം. യുഎഇയുടെ ആദ്യത്തെ ബാങ്കിംഗ് അറ്റ് ഇൻഷുറൻസ് ഡിസ്പ്യൂട്ട് റെസല്യൂഷൻ പ്ലാറ്റ്ഫോമാണ് സനാദക്. ഇവിടെ പരാതി നൽകിയിൽ അഞ്ച് ദിവസത്തിനുള്ള അധികൃതർ പരാതി പരിഹാരത്തിനായി ശ്രമിക്കും. എന്നാണോ സംഭവം നടന്നത് ആ ദിവസം തുടങ്ങി 30 ദിവസത്തിനുള്ളിൽ സനാദക് ആപ്പിൽ പരാതി നൽകേണ്ടതുണ്ട്. പോലീസ് സർട്ടിഫിക്കറ്റ്, റിജക്ഷൻ ലെറ്റർ, കാർ ലൈസൻസ്, ഓണർഷിപ്പ് ഡോക്യുമെന്റ്, എമിറേറ്റസ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖപൃകൾ സനാദക്ക് ആപ്പിൽ നൽകേണ്ടതുണ്ട്, ഇൻഷുറൻസ് ലഭിക്കില്ല എന്ന കരുതിയിരിക്കുന്നവർ അവസാന ശ്രമം എന്ന രീതിയിൽ ഈ മൂന്ന് കാര്യങ്ങൽ കൂടി ചെയ്താൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചേക്കും.