രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. 2025 ഏപ്രിൽ 15 മുതൽ 17 വരെയാണ് സമ്മേളനം നടത്തപ്പെടുക.
പൊതുസേവനങ്ങളും വിദ്യാഭ്യാസത്തിൻ്റെ നിലവാരവും മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നതാകും കോൺഫറൻസിലെ പ്രധാന ചർച്ചാവിഷയം. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.