ലോക ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കറിന്റെ പേരിൽ കാസർകോട് ബീച്ച് റോഡ് വരുന്നു. ബാങ്ക് റോഡിൽ നിന്ന് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താനുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനർനാമകരണം ചെയ്ത് സുനിൽ ഗാവസ്‌കർ ബീച്ച് റോഡ് എന്നാക്കുന്നത്. താരത്തിനോടുള്ള ആദരസൂചകമായാണ് ഈ പേരിടൽ.
റോഡിന് പേരിടാൻ ഗാവസ്കർ തന്നെ നേരിട്ട് കാസർകോട് എത്തും. മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡിന് ഗാവസ്ക റിന്റെ പേര് നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് തീരുമാനിച്ചത്.
ഗാവസ്ക്കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയുടെ പേരിലും കാസർകോട് റോഡുണ്ട്. കുമ്പള ഗ്രാമപ്പഞ്ചായത്തെലെ കുമ്പള ടൗണിന് സമീപമുള്ള റോഡ് 2010 ജൂൺ 27-ന് അനിൽ കുംബ്ലെ നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്‌തത്.