ഏവിയേറ്റർ മിഡിൽ ഈസ്റ്റ് അവാർഡ്, എയർലൈൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് ഫ്ലൈദുബായ്

Date:

Share post:

ഏവിയേറ്റർ മിഡിൽ ഈസ്റ്റ് അവാർഡ് നേട്ടത്തിൽ തിളങ്ങി ഫ്ലൈ ദുബായ്. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർലൈൻ ഓഫ് ദ ഇയർ ആയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്‌ച ദുബായിൽ നടന്ന ചടങ്ങിൽ വിമാനക്കമ്പനിയെ പ്രതിനിധീകരിച്ച് ഫ്ലൈ ദുബായ് ഇൻഫ്ളൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ഡാനിയൽ കെറിസൺ അവാർഡ് ഏറ്റുവാങ്ങി.

യാത്രക്കാരുടെ പൂർണ്ണ സംതൃപ്‌തി, സുരക്ഷ, നവീകരണം, മേഖലയിലെ പ്രവർത്തന മികവ് എന്നിവയിൽ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന എയർലൈനുകൾക്കാണ് വ്യവസായ വിദഗ്ധർ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ ഫ്ലൈദുബായ് ഒന്നാമതെത്തി. കാര്യക്ഷമമായ പ്രവർത്തനങ്ങൾ, അസാധാരണമായ വിമാനയാത്രാ അനുഭവങ്ങൾ, മിഡിൽ ഈസ്റ്റിന്റെ ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക തുടങ്ങി മേഖലയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതിന് സംഭാവന നൽകിക്കൊണ്ട് വ്യവസായ നിലവാരം സ്ഥാപിക്കുന്നതിനും ഫ്ലൈദുബായ് അംഗീകരിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...