2024ലെ മികച്ച ഇൻഫ്‌ലൈറ്റ് എൻ്റർടൈൻമെൻ്റ് അവാർഡ് എമിറേറ്റ്സിന്

Date:

Share post:

വാർഷിക എയർലൈൻസ് എക്‌സലൻസ് അവാർഡുകളിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എയർലൈനുകൾ മികച്ച നേട്ടം സ്വന്തമാക്കി. എയർലൈൻ എക്സലൻസ് അവാർഡിലെ ‘ബെസ്റ്റ് ഇൻഫ്ലൈറ്റ് എൻ്റർടൈൻമെൻ്റ് അവാർഡ്’ എമിറേറ്റ്സ് സ്വന്തമാക്കി. ഖത്തർ എയർവേയ്‌സിന് 2024-ലെ മികച്ച കാറ്ററിംഗ് അവാർഡും ലഭിച്ചു. ‘ബെസ്റ്റ് ഇൻഫ്ലൈറ്റ് എൻ്റർടൈൻമെൻ്റ് അവാർഡ്’ കരസ്ഥമാക്കാൻ എമിറേറ്റ്സിനെ സഹായിച്ചത് നിരവധി ഘടകങ്ങളുണ്ട്.

6,500 ചാനലുകൾ ഉൾപ്പെടുന്ന ആകാശത്തിലെ തന്നെ ഏറ്റവും വലിയ വിനോദ ലൈബ്രറിയാണ് എമിറേറ്റ്സിന് ഈ അവാർഡ് കരസ്ഥമാക്കാൻ സഹായകമായത്. എമിറേറ്റ്‌സ് ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് 6,500 ചാനലുകളുള്ള ഒരു ലോകോത്തര വിനോദ ലൈബ്രറി ആക്‌സസ് ചെയ്യാം. 2000-ലധികം ഹോളിവുഡ് സിനിമകൾ എമിറേറ്റ്‌സ് യാത്രക്കാർക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും HBO Max, Discovery+, BBC, Bloomberg Originals, Shahid തുടങ്ങിയ മീഡിയ ബ്രാൻഡുകളിൽ നിന്നുമുള്ള ഏറ്റവും പുതിയ ഷോകൾ ഉൾപ്പെടെ നൂറുകണക്കിന് സമ്പൂർണ ടിവി പരമ്പരകളും ആസ്വദിക്കാം.

200-ലധികം ഡോക്യുമെൻ്ററി സിനിമകളും ജനപ്രിയ ടിവി ഡോക്യു-സീരീസുകളും. എമിറാത്തി സിനിമകളുടെ ശേഖരം ഉൾപ്പെടെ 150-ലധികം അറബി സിനിമകളും ടിവി ഷോകൾ.13 ഭാഷകളിലായി 300-ലധികം ബോളിവുഡ്, ദക്ഷിണേഷ്യൻ സിനിമകളും ടിവി ഷോകളും എമിറേറ്റ്സ് യാത്രക്കാർക്ക് യാത്രവേളയിൽ ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 50-ലധികം ഭാഷകളിൽ 600-ലധികം അന്തർദ്ദേശീയ സിനിമകൾ, കുട്ടികളുടെ സൗകര്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത എമിറേറ്റ്‌സ് ഹെഡ്‌ഫോണുകൾ, 3,500-ലധികം ആൽബങ്ങളുടെയും ക്യൂറേറ്റ് ചെയ്ത പ്ലേലിസ്റ്റുകളുടെയും സംഗീത ലൈബ്രറി എന്നിവയെല്ലാമാണ് എമിറേറ്റ്സിനെ ഈ അം​ഗീകാരത്തിലേക്ക് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...