DEWA-യുടെ വൈദ്യുതി അക്കൗണ്ടുകളുടെ എണ്ണത്തിൽ 5% വർധന.

Date:

Share post:

കഴിഞ്ഞ വർഷം ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ)യുടെ ഇലക്‌ട്രിസിറ്റി അക്കൗണ്ടുകളുടെ എണ്ണം 1,173,631 ആയി ഉയർന്നുവെന്ന് ദേവ എംഡിയും സിഇഒയുമായ എച്ച്ഇ സയീദ് മുഹമ്മദ് അൽ ടയർ. 2022 അവസാനത്തോടെ 1,116,575 ആയിരുന്നു. 2022 നെക്കാളും 5 ശതമാനം വളർച്ച രേഖപ്പെടുത്തി.

ദുബായിലെ ജനസംഖ്യ, സന്ദർശകരുടെ എണ്ണം, എമിറേറ്റിൻ്റെ സാമ്പത്തിക, നഗര അഭിവൃദ്ധി എന്നിവയ്‌ക്കൊപ്പം ​ദേവ ഊർജ്ജ, ജല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വിതരണ ശൃംഖലകൾ വികസിപ്പിക്കുകയും ചെയ്യുന്നതായി അൽ ടയർ പറഞ്ഞു. DEWA യുടെ മൊത്തം ശേഷി 16,270MW വൈദ്യുതിയും പ്രതിദിനം 495 ദശലക്ഷം ഇംപീരിയൽ ഗാലൻ (MIGD) ഡീസാലിൻ ചെയ്ത വെള്ളവും ആയി വർദ്ധിച്ചു.

ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്ന സ്ഥലമെന്ന നേട്ടവും ദുബായ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വെറും 1.06 മിനിറ്റ് മാത്രമാണ് ദുബായില്‍ ഒരു ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷം വൈദ്യുതി മുടങ്ങിയത് ഏകദേശം 15 മിനിറ്റോളമാണെന്നാണ് കണക്ക്. ഇതൊക്കെ DEWA യുടെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ ഇടം നേടുന്നവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....