ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈദ് അൽ ഫിത്തർ അവധിക്ക് തയ്യാറെടുക്കുകയാണ് യുഎഇ നിവാസികൾ. നീണ്ട അവധി മുൻകൂട്ടികണ്ട് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്‌സ്ബി) വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ തിരക്ക് നേരിടാൻ യാത്രക്കാർക്കായി ടിപ്പുകൾ പങ്കിടുകയാണ് വിമാനത്താവളം അധികൃതർ.
ഏപ്രിൽ 2മുതൽ15 വരെ ഏകദേശം 3.6 ദശലക്ഷം യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ, ദിവസേന 2,58,000 യാത്രക്കാർ കവിയുമെന്നാണ് കണക്കൂകുട്ടുന്നത്.
സീസൺ യാത്ര മുന്നിൽ കണ്ട് ചില ടിപ്പുകളും ഡിഎക്‌സ്ബി യാത്രാക്കാർക്കായി പങ്കുവെച്ചു
ലഗേജുകൾ മുൻകൂട്ടി തന്നെ തയ്യാറാക്കി വെയ്‌ക്കുക. ആവശ്യമുള്ള രേഖകൾ കൃത്യമായി കരുതുക.
റോഡുകളിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദുബായ് മെട്രോ ഉപയോഗിക്കുക.
എമിറേറ്റ്‌സ് യാത്രക്കാർക്ക് സിറ്റി ചെക്ക്-ഇൻ ഓപ്ഷനുകൾ ഉൾപ്പെടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
ഫ്ലൈ ദുബായ് യാത്രക്കാർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണം
സ്മാർട്ട് ഗേറ്റ്സ് ഉപയോഗിച്ച് പാസ്‌പോർട്ട് നിയന്ത്രണ പ്രക്രിയ വേഗത്തിലാക്കാം.
നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, ആവശ്യമായ എല്ലാ യാത്രാ രേഖകളും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക.