ദുബായിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ മൂന്ന് പുതിയ പാലങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നു

Date:

Share post:

​ഗതാ​ഗത തിരക്കിൽ ഏറെ വലയുന്ന ന​ഗരമാണ് ദുബായ്. അതുകൊണ്ട് തന്നെ എങ്ങനെ ​ഗതാ​ഗത തിരക്ക് കുറയ്ക്കാം എന്ന് മുൻകൂട്ടി കണ്ട് അതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ ജാ​ഗരൂ​ഗരാണ് ദുബായ് ഭരണ കൂടം. ​ ട്രാഫിക് ഫ്ളോ പ്ലാനിൽ വർക്ക് ഫ്രം ഹോമും ഓഫീസ് സമയമാറ്റവും കൊണ്ടുവരാനുള്ള നീക്കവും ദുബായ്ക്ക് മുന്നിലുണ്ട്. എങ്കിലും തിരക്ക് ഒഴിവാക്കാൻ കൂടുതൽ റോഡ് സൗകര്യം ഉണ്ടായേ പറ്റൂ. അത്കൊണ്ടു തന്നെ എമിറേറ്റിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ പുതിയ മൂന്നുപാലങ്ങൾകൂടി യാഥാർഥ്യമാകാൻ ഒരുങ്ങുകയാണ്.

ദുബായിലെ അൽ ഷിൻഡഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിനായുള്ള ആദ്യ കരാറിൽ 45 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഷെയ്ഖ് റാഷിദ് റോഡിനും ഫാൽക്കൺ ഇന്റർസെക്‌ഷനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാൻ ഓരോ ദിശയിലും മൂന്നുവരികളുള്ള 1335 മീറ്റർ നീളമുള്ള പാലം അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിലെ ആദ്യകരാറിൽ ഉൾപ്പെടുന്നു. ഇരുവശങ്ങളിലുമായി മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാനുള്ളശേഷി പാലത്തിനുണ്ട്. കൂടാതെ ഫാൽക്കൺ ഇന്റർസെക്‌ഷനിൽനിന്ന് അൽ വാസൽ റോഡിലേക്ക് നീളുന്ന മൂന്നുവരികളുള്ള 780 മീറ്റർ നീളത്തിലുള്ള രണ്ടാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 5400 വാഹനങ്ങൾക്ക് കടന്നുപോകാം.

ജുമൈര സ്ട്രീറ്റിൽനിന്നും ജുമൈര സ്ട്രീറ്റിൽനിന്നും അൽ മിന സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് രണ്ട് വരികളുള്ള 985 മീറ്റർ നീളമുള്ള പാലമാണ് അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിലെ മൂന്നാമത് കരാർ. ഇതുവഴി 3200 വാഹനങ്ങൾക്ക് മണിക്കൂറിൽ കടന്നുപോകാം. അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് മൂന്നുപാലങ്ങളും ഒരുങ്ങുന്നത്. നിലവിൽ നാലാംഘട്ടത്തിന്റെ 45 ശതമാനം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ആർ.ടി.എ. നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽപദ്ധതി. 13 കിലോമീറ്ററിൽ 15 ഇന്റർസെക്‌ഷനുകളുടെ വികസനം ഇതിലുൾപ്പെടും. ദേര, ബർദുബായ്, ദുബായ് ദ്വീപുകൾ, ദുബായ് വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, മിന റാഷിദ് തുടങ്ങിയിടങ്ങളിലെ വികസനങ്ങളും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം ആളുകൾക്ക് സേവനം നൽകുന്ന പദ്ധതി 2030-ഓടെ യാത്രാസമയം 104 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....