വിമാനം വൃത്തിയാക്കാൻ ഇനി മുതൽ റോബോട്ടും. ദുബായിലാണ് ഇത് സംബന്ധിച്ച പ്രദർശനം നടന്നത്. വിമാനത്തിലെ നിങ്ങളുടെ ഇരിപ്പിടം വൃത്തിയാക്കുകയും ആവി പിടിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന ഒരു എഐ- പവർ റോബോട്ടിനെയാണ് പ്രദർശിപ്പിച്ചത്. എമിറേറ്റ്‌സ് എയർലൈൻസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഇന്നൊവേഷൻ എക്‌സിബിഷൻ്റെ ഭാഗമായായിരുന്നു പ്രദർശനം.
റൊബോട്ടിൻ്റെ യന്ത്രക്കൈകൾ ഉപയോഗിച്ചാണ് സീറ്റുകളും മറ്റും വൃത്തിയാക്കുന്നത്. ഭാവിയിൽ ഇതേ റോബോട്ടുകളെ ട്രേകൾ വൃത്തിയാക്കുന്നതുൾപ്പടെ മനുഷ്യഇടപെടൽ ആവശ്യമായ കൂടുതൽ മേഖലകളിലേക്ക് പര്യാപ്തമാക്കാൻ കഴിയുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പിൻ്റെ ടെക്നോളജി ഫ്യൂച്ചേഴ്സ് & ഇന്നൊവേഷൻ വൈസ് പ്രസിഡൻ്റ് കീനൻ ഹംസ പറഞ്ഞു.
പുതിയ ആശയങ്ങൾ, സാങ്കേതികവിദ്യ, പങ്കാളിത്തം, എന്നിവ പ്രദർശിപ്പിക്കുന്നതിനായി എമിറേറ്റ്‌സ് ഗ്രൂപ്പിൻ്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് വർഷംതോറും ഫോർസാടെക്ക് സംഘടിപ്പിക്കുന്നത്. ഏവിയേഷൻ, ട്രാവൽ, ടൂറിസം എന്നീ വിഭാഗങ്ങളിലായിരുന്നു പ്രദർശനം.