ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷന് നാളെ തുടക്കം. 46 നാൾ നീളുന്ന ഷോപ്പിങ് പൂരത്തിനാണ് തിരിതെളിയുന്നത്. എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ നാളെ തുടങ്ങും. വമ്പിച്ച വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത. ഫെസ്്റ്റിവല്‍ കാലയളവില്‍ ലോകമെമ്പാടുനിന്നും നിരവധി ആളുകൾ ഷോപ്പിംഗിനായി ദുബായിലെത്തും.
ഷോപ്പിങ്ങിനൊപ്പം ദൃശ്യ – ശ്രവ്യ വിരുന്നുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജെബിആർ ദ് ബീച്ചിൽ നാളെ രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. മേളയുടെ ഭാഗമായി പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ടുകളും സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകൾ , ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള വിവിധ സൗകര്യങ്ങൾ, എക്സ്പോ സിറ്റിയിലും മറ്റ് ആഘോഷകേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്കായി പ്രത്യേക കാഴ്ചകൾ, ക്രിസ്തുമസ് – പുതുവര്‍ഷ ആഘോഷങ്ങൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചും കരിമരുന്ന് പ്രയോഗം നടക്കും.