വാരാന്ത്യ ദിവസങ്ങളിൽ പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ 

Date:

Share post:

ദുബായി​ൽ വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി പു​തി​യ ബ​സ് റൂ​ട്ട് ആ​രം​ഭി​ച്ച് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). റൂ​ട്ട്-​ഡ​ബ്ല്യു 20 എ​ന്ന ബ​സ്​ റൂ​ട്ടാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച​ത്. ​ഗ്രീ​ൻ ലൈ​നി​ലെ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നെ​യും അ​ൽ മം​സാ​ർ ബീ​ച്ചി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ പു​തി​യ ബ​സ്റൂ​ട്ട്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ വൈകുന്നേരം അഞ്ച് മണിയ്ക്കും രാ​ത്രി 11നും ​ഇ​ട​യി​ലാ​ണ് ഈ ​റൂ​ട്ടി​ൽ പ്ര​ത്യേ​ക സ​ർ​വി​സ് ഉണ്ടാവുക. ഓ​രോ അ​ര മ​ണി​ക്കൂ​റി​ലും സ​ർ​വി​സ് ലഭ്യമാണ്. ഇ​തു​കൂ​ടാ​തെ ന​​ഗ​ര​ത്തി​ൽ പു​തി​യ നി​ര​വ​ധി ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

അ​വ​ധി ദി​ന​ങ്ങ​ളി​ൽ മം​സാ​ർ ബീ​ച്ചി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് പുതിയ സർവീസ് ഉ​പ​കാ​ര​പ്ര​ദ​മാ​യിരിക്കും. മാത്രമല്ല,bയാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും എ​ളു​പ്പ​വും പ​രി​ഗ​ണി​ച്ചാ​ണ്​ വി​വി​ധ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ബ​സ്​ റൂ​ട്ടു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റൂ​ട്ട് 11-ബി​യെ റൂ​ട്ട് 11 എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെയ്യും. കൂടാതെ 16എ, 16​ബി എ​ന്നി​വ​യും യ​ഥാ​ക്ര​മം റൂ​ട്ട് 16, 25 എ​ന്നി​ങ്ങ​നെയും പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്നുണ്ട്.

അതേസമയം റൂ​ട്ട്-16 റാ​ശി​ദി​യ ബ​സ് സ്റ്റേ​ഷ​നി​ൽ​ നി​ന്ന് അ​ൽ അ​വീ​റി​ലേ​ക്കു​ള്ള സ​ർ​വി​സാ​ണ്. ​​റൂ​ട്ട് 25 ഗോ​ൾ​ഡ് സൂ​ഖ് ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് റാ​ശി​ദി​യ​യി​ലേ​ക്കും. യാ​ത്ര​ക്കാ​രു​ടെ ദൈ​നം​ദി​ന യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ചി​ല റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​നും ആർടിഎ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ദുബായ് ഫെ​സ്റ്റി​വ​ൽ സി​റ്റി​യും അ​ൽ ഗ​ർ​ഹൂ​ദ് പ​രി​സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി റൂ​ട്ട് എ​ഫ്​-62 നീ​ട്ടുകയും ചെയ്യും.

റൂ​ട്ട് സി-04 ​മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ലൈ​ബ്ര​റി​യി​ലേ​ക്ക് നീ​ട്ടാ​നും ആർടിഎ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 103, 106 റൂ​ട്ട്​ ബ​സു​ക​ൾ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് നേ​രി​ട്ടു​ള്ള നോ​ൺ-​സ്റ്റോ​പ്പ് സേ​വ​നം ന​ൽകുന്നതായിരിക്കും. അതേസമയം റൂ​ട്ട് ഇ-303 ​അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ് വ​ഴി ഷാ​ർ​ജ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടും.അ​തോ​ടൊ​പ്പം റൂ​ട്ടു​ക​ൾ 16എ, 16​ബി, 64എ ​എ​ന്നി​വ നി​ർ​ത്ത​ലാ​ക്കും. 5, 7, 62, 81, 110, സി04, ​സി09, ഇ306, ​ഇ307​എ, എ​ഫ്​12, എ​ഫ്​15, എ​ഫ്​26, എ​സ്.​എ​ച്ച്​1 എ​ന്നി​ങ്ങ​നെ 13 ബ​സ് റൂ​ട്ടു​ക​ളു​ടെ യാ​ത്രാ​സ​മ​യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ആ​ർ.​ടി.​എ പുറത്ത് വിട്ട പ്ര​സ്താ​വ​ന​യി​ൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....