പ്ലാസ്റ്റിക് എന്നും മാലിന്യമാണ്. എന്നാൽ നമ്മളിൽ പലരും നോക്കികാണുന്ന മാലിന്യം പോലെയല്ല ചിനാര ദർവിഷ് എന്ന യുവതി പ്ലാസ്റ്റിക്കിനെ നോക്കികാണുന്നത്. വെറും മാലിന്യമായി വലിച്ചെറിയുന്ന പ്ലാസിറ്റിക്കിൽ നിന്ന് ഒരു ആഡംബര മേശ തീർത്തിരിക്കുകയാണ് ഇവർ.
ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഡിസൈൻ വീക്കിൽ, അവൾ തന്റെ ആദ്യ മാസ്റ്റർപീസ് അനാച്ഛാദനം ചെയ്തു. – 21,000 ദിർഹം വിലയുള്ള ഒരു ലിമിറ്റഡ് എഡിഷൻ ലക്ഷ്വറി ഡൈനിംഗ് ടേബിൾ. വലിച്ചെറിയപ്പെട്ട സമുദ്ര, വ്യാവസായിക, നിർമ്മാണ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് രൂപകല്പന ചെയ്ത കിടിലൻ ടേബിൾ.
“ നമ്മൾ വലിച്ചെറിയുന്ന പല വസ്തുക്കളും ഇതുപോലെ മനോഹരമായ ഒന്നാക്കി മാറ്റാൻ കഴിയുമെന്ന് പറയുന്ന ഒരു സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന്,” ചിനാര പറയുന്നു. 300 കിലോ മാലിന്യ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഈ മേശ നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ ആഡംബരമാക്കി മാറ്റുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അവൾ പറയുന്നു. ഈ വർഷം ദുബായിൽ നടക്കുന്ന COP 28 ൽ തന്റെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് ചൈനാര പറഞ്ഞു.