വ്യാവസായിക, സേവന മേഖലകൾക്കായി പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ച് ദുബായ്

Date:

Share post:

വ്യാവസായിക, സേവന സംരംഭങ്ങൾക്കായി ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി ബോധവൽക്കരണ കാമ്പയിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. വ്യാവസായിക മേഖലയെ പരിസ്ഥിതി സൗഹാർദ്ദമാക്കുക എന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം.

ദുബായിലുടനീളമുള്ള 500 സംരംഭങ്ങളിലേക്കും പദ്ധതികളിലേക്കുമാണ് ക്യാമ്പെയ്ൻ എത്തിച്ചേരുന്നത്. കൂടാതെ കമ്പനികൾക്കിടയിൽ പാരിസ്ഥിതിക അവബോധം വളർത്താനും പരിസ്ഥിതി നിയമങ്ങൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.

വ്യാവസായിക, സേവന സംരംഭങ്ങൾ ദുബായിലെ പാരിസ്ഥിതിക നിയമങ്ങൾ ‌പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ മുനിസിപ്പാലിറ്റിയുടെ ബോധവൽക്കരണ കാമ്പെയ്‌നിന്റെ ശ്രദ്ധേയമായ സാധ്യതയെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി സുസ്ഥിരതാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ഐഷ അൽ മുഹൈരി വ്യക്തമാക്കുന്നു. യു.എ.ഇ.യുടെ പാരിസ്ഥിതിക ചട്ടക്കൂടുകൾക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ നയിക്കുന്ന സുസ്ഥിര അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾക്കനുസൃതമായാണ് കാമ്പയിൻ വരുന്നതെന്നും അൽ മുഹൈരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...