ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാഗമായി 22 ദിവസത്തെ ആഘോഷപരിപാടികൾക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. 21 അടി ഉയരമുള്ള ക്രിസ്‌മസ് ട്രീയിൽ ദീപങ്ങൾ തെളിച്ചായിരുന്നു ദുബായ് ഗ്ലോബൽ വില്ലേജിലെ ക്രിസ്‌മസ് ആഘോഷങ്ങൾ ആരംഭിച്ചത്.
ക്രിസ്‌മസ് പാപ്പയും കൃത്രിമമായി ആകാശത്ത് നിന്ന് പെയ്യുന്ന മഞ്ഞും ഹിമക്കരടികളും ഉൾപ്പെടെ അതിഗംഭീര ഒരുക്കങ്ങളാണ് ക്രിസ്മസിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. തിരുപ്പിറവി ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഗ്ലോബൽ വില്ലേജിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.
ഇനിയുള്ള രാത്രികളിൽ അഞ്ച് തവണ വീതം ഗ്ലോബൽ വില്ലേജിലെ വേദിയിലേയ്ക്ക് ക്രിസ്‌മസ് പാപ്പയും സംഘവും എത്തുകയും സഞ്ചാരികളെ കാണുകയും ചെയ്യും. ജനുവരി അഞ്ചിനാണ് ക്രിസ്മസ് ആഘോഷങ്ങൾ അവസാനിക്കുക.