ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; നിയമം 2034-ല്‍ നടപ്പിലാക്കും

Date:

Share post:

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിയമം 2034 വരെ നടപ്പിലായേക്കില്ലെന്ന് സൂചന. ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുദ്ദേശിച്ച് കൊണ്ടുവരുന്ന നിയമമാണിത്. പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കാനിരിക്കെ അതിലെ വിവരങ്ങൾ പുറത്തായിട്ടുണ്ട്.

ഇതിലെ വിവരങ്ങൾ പ്രകാരം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് ഏതെങ്കിലും നിയമസഭയുടെ കാലാവധി കഴിയുന്ന സാഹചര്യമുണ്ടായാൽ അവിടെ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കും. ഇങ്ങനെ നിലവിൽ വരുന്ന നിയമസഭയ്ക്ക് നിയമം പ്രാബല്യത്തിലാകുന്നതുവരെയോ അല്ലെങ്കിൽ ലോകസഭയുടെ കാലാവധി കഴിയുന്നതുവരെയോ ആകും കാലാവധിയുണ്ടാകുക.

ഭരണഘടനയുടെ 129-ാം ഭേദഗതിയായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പാർലമെന്റിൽ എത്തുക. ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. 2029ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ബില്ലിലെ വിവരങ്ങൾ അനുസരിച്ച് 2034ൽ മാത്രമേ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...