മെയ് 2, 3 ദിവസങ്ങളിൽ പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ദുബായ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ (മെയ് 2, 3) സർക്കാർ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു.
ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തുടനീളമുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം.
എല്ലാ സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും യൂണിവേഴ്സിറ്റികൾക്കും ഇത് ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു.