പെട്രോൾ ബങ്കുകളിൽ കോഫി ഷോപ്പുകളില്ലെങ്കിൽ സൗദിയിൽ പിഴ ചുമത്തും. സൗദി മുനിസിപ്പൽ – ഗ്രാമ – പാർപ്പിടകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഫി ഷോപ്പോ റസ്റ്ററന്റോ ഇല്ലാതിരിക്കുകയോ മിനി മാർക്കറ്റ് അടക്കുകയോ ചെയ്യുന്ന പെട്രോൾ ബങ്കിന് 5,000 റിയാൽ പിഴയാണ് ഈടാക്കുക.
വ്യാപാര സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പരിഷ്കരിച്ച നിയമാവലി മുനിസിപ്പൽ – ഗ്രാമ – പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ ആരംഭിച്ചു.
മിനിമാർക്കറ്റ് പ്രവർത്തിപ്പിക്കാതിരിക്കൽ, എൻജിൻ ഓയിൽ ചെയ്ഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കൽ, വ്യവസ്ഥകൾ പ്രകാരമുള്ള വിസ്തൃതിയിൽ കുറയാത്ത പള്ളി ഇല്ലാതിരിക്കൽ, കോഫി ഷോപ്പ് ഇല്ലാതിരിക്കൽ എന്നിവയാണ് പെട്രോൾ ബങ്കുകളുടെ വിഭാഗങ്ങൾക്കനുസരിച്ചുള്ള വിവിധ നിയമ ലംഘനങ്ങൾ.