ആയിരം പരീക്ഷണപ്പറക്കലുകൾ; ആദ്യ എയർ ടാക്സി നഗരമാകാനൊരുങ്ങി ദുബായ്

Date:

Share post:

ദുബായിൽ നടപ്പാക്കുന്ന എയർ ടാക്സി പദ്ധതിക്ക് മുന്നോടിയായി ഇതിനോടകം 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. മുന്ന് വർഷത്തിനുളളിൽ ദുബായുടെ മാനത്ത് പറക്കും കാറുകൾ എത്തിച്ചേരുനെന്നും അധികൃതർ വ്യക്തമാക്കി. 2026ൽ എയർ ടാക്സികൾ പൊതുഗതാഗതത്തിൻ്റെ ഭാഗമാകും.

കഴിഞ്ഞ പത്ത് വർഷമായി എയർ ടാക്സികളുടെ സാധ്യതകൾ സംബന്ധിച്ച് ദുബായ് ആർടിഎ നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. അമേരിക്കൻ കമ്പനിയായ ദുബായിലെത്തുന്നഎയർ ടാക്സികളുടെ നിർമാതാക്കൾ. അമേരിക്കൻ ഫെഡറൽ ഏവിയേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും  ആർടിഎ വ്യക്തമാക്കി. പൈലറ്റുമാരില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിമാനങ്ങളും എയർ ടാക്സിയുടെ ഭാഗമാകും.

റൺവേ ആവശ്യമില്ലാത്തതാണ് എയർ ടാക്സികൾ.  ഡ്രോണുകൾ പൊലെ പോലെ നേരെ ഉയർത്താനും താഴ്ത്താനും കഴിയും. നിരപ്പായ സ്ഥലമല്ലെങ്കിൽ പോലും ലാൻഡ് ചെയ്യുനുമാകും.വായു മലിനീകരണത്തിൻ്റെ തോത് നല്ലൊരളവിൽ കുറയ്ക്കാൻ സഹായിക്കുമെന്നും ആറ് ഇലക്ട്രിക് മോട്ടറുകൾ ഓരോ പറക്കും ടാക്സികളിവിമാനങ്ങളിൽ ഉണ്ടാകുമെന്നും ആർടിഎ അറിയിച്ചു.

2026 ഓടെ എയർ ട്രാൻസ്പോർട് പ്രയോജനപ്പെടുത്തുന്ന ആദ്യ നഗരമായും  ദുബായ് മാറും. രാജ്യത്തെ വിദൂര പട്ടണങ്ങളെ എയർ ടാക്സി വഴി അതിവേഗം ബന്ധിപ്പിക്കാനാണ് നീക്കം. പദ്ധതിയുടെ ഭാഗമായി  ടേക്ക് ഓഫ് ലാൻഡിങ് സ്റ്റേഷനുകളും യുഎഇ പ്രഖ്യാപിച്ചു കഴിഞ്ഞു. വെർട്ടിപോർട്സ് എന്നാണ് ഈ സ്റ്റേഷനുകൾ അറിയപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....