ഫെബ്രുവരി 13ന് യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ് ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ മുന്നോട്ട്. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ബാപ്‌സിൻ്റെ ഉദ്ഘാടനത്തിനായാണ് മോദി യുഎഇയിലെത്തുന്നത്. പരിപാടിയോട് അനുബന്ധിച്ച് മോദിക്ക് വൻ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് സംഘാടകർ.
ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. 400ലധികം പ്രാദേശിക കലാകാരന്മാരുടെ ആകര്‍ഷണീയമായ പ്രകടനങ്ങളാണ് സ്വീകരണ പരിപാടിയുടെ പ്രത്യേകത. നൂറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യ-യുഎഇ സൗഹൃദവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളും അനാവരണം ചെയ്യുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം പ്രവാസി ഇന്ത്യന്‍ സമൂഹത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി ‘അഹ് ലന്‍ മോദി’ പരിപാടിയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുഎഇയിലുളള 150തില്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമാകാൻ www.ahlanmodi.iae വഴി സൗജന്യ രജിസ്ട്രേഷന്‍ നടത്താനും അവസരമുണ്ട്.
അഹ് ലന്‍ മോദി’ പരിപാടിക്ക് പിന്നാലെ ഫെബ്രുവരി 14നാണ് ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നടക്കുക. എന്നാൽ ഫെബ്രുവരി 18 മുതലേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിൽ തുറക്കുന്നത്. 700 കോടി രൂപ ചെലവിലായിരുന്നു നിര്‍മാണം. അബുദാബി-ദുബായ് ഹൈവേയ്‌ക്കു സമീപം അബുമുറൈഖയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
സന്ദര്‍ശന കേന്ദ്രം, പ്രാര്‍ഥനാ ഹാളുകള്‍, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെൻ്റര്‍, മജ്‌ലിസ്, ആംഫി തിയേറ്റര്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, പുസ്തകങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ക്ഷേത്രത്തോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.