സിംഗപ്പൂർ സന്ദർശിച്ച് അബുദാബി പ്രതിനിധി സംഘം

Date:

Share post:

അബുദാബി ഗവൺമെൻ്റ് സപ്പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് (ഡിജിഎസ്) ചെയർമാൻ അഹമ്മദ് തമീം ഹിഷാം അൽ കുത്താബിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധി സംഘത്തിൻ്റെ മൂന്ന് ദിവസം നീണ്ടുനിന്ന സിംഗപ്പൂർ സന്ദർശനം സമാപിച്ചു. വിപുലമായ ഭരണ രീതികളെക്കുറിച്ചും വിവിധ മേഖലകളിൽ സിംഗപ്പൂർ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും പഠിക്കുന്നതിനും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും ആയിരുന്നു സന്ദർശനം.

ഡിജിറ്റൽ ഭരണത്തിൽ സിംഗപ്പൂരിൻ്റെ അനുഭവം പ്രതിനിധി സംഘം ചർച്ച ചെയ്തു. പൊതുമേഖലാ ഡാറ്റയിൽ നിന്നും സ്ഥിതിവിവരക്കണക്കുകളിൽ നിന്നും മൂല്യം പ്രയോജനപ്പെടുന്ന നടപടികൾ, ശേഷി വർദ്ധിപ്പിക്കൽ, കഴിവ് വികസനം, സർക്കാർ സേവനങ്ങളുടെ സ്ഥാപനവൽക്കരണം. തുടങ്ങി വിവിധ വിഷയങ്ങളിൽ ക്രിയാത്മക അഭിപ്രായങ്ങൾ ഉയർന്നു. പ്രതിനിധി സംഘം സിംഗപ്പൂരിലെ പൊതുമേഖലയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകളാണ് നടത്തിയത്.

റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ തന്ത്രപരമായ പങ്കാളി മാത്രമല്ലെന്നും യുഎഇയുടെ സുഹൃത്ത് കൂടിയെന്നും അഹമ്മദ് തമീം ഹിഷാം അൽ കുത്താബി വ്യക്തമാക്കി. സിംഗപ്പൂരിലെ പൊതുമേഖല സംരഭങ്ങളുടെ മുന്നേറ്റം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ പരിവർത്തനത്തിന് പരസ്പര സഹകരണം അടിവരയിടുന്നതായിരുന്നു സന്ദർശനം.

അബുദാബിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ഡിജിഎസിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡയറക്ടർ ജനറൽ റുബ അൽ ഹസ്സനും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. റിപ്പബ്ലിക് ഓഫ് സിംഗപ്പൂരിലെ യുഎഇ അംബാസഡർ ജമാൽ അൽ സുവൈദിയും സംഘത്തെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...