ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കാന്‍ അബുദാബി തുറമുഖം കേന്ദ്രമാക്കി പുതിയ സംവിധാനം ഒരുങ്ങുന്നു. ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്ന പേരില്‍ ഭക്ഷ്യ സംഭരണ, വിതരണ കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. ഒക്ടോബറില്‍ അബുദാബിയില്‍ നടക്കുന്ന ഭക്ഷ്യ സമ്മേളനത്തില്‍ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാകും.
വിവിധ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ട് ഉല്‍പ്പന്നങ്ങൾ ശേഖരിക്കും, ഉല്‍പ്പാദകരുമായി നേരിട്ട് ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ വിഭവങ്ങൾ സംഭരിക്കും. മേഖലിയിലെ ഏറ്റവും വലിയ ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രം ആകുന്നതിനൊപ്പം വിപണികളുമായി നേരിട്ടുളള ഇടപാടുകൾക്ക് അവസരം ഒരുക്കും.
കേന്ദ്രത്തെ കിഴക്കന്‍- പടിഞ്ഞാറന്‍ വിപണികളുമായി ബന്ധിപ്പിക്കുന്നതോടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സംഭരണ വിതരണ മേഖലയില്‍ കുതിപ്പിന് വഴിയൊരുങ്ങുമെന്ന് അബുദാബി പോർട്ട് ഗ്രൂപ്പ് എംഡിയും ചീഫ് എക്‌സിക്യൂട്ടീവുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമാ അൽ ഷാമിസി വ്യക്തമാക്കി.