യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സ്വദേശി വനിതകൾ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും എമിറാത്തി വനിതാ ദിനം രാജ്യത്ത് ആഘോഷിച്ചുവരുന്നത്.
സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്തിൻ്റെ മുന്നേറ്റം സൂചിപ്പിക്കുന്നതാണ് ഇമറാത്തി വനിതാ ദിനാചരണം. യുഎഇ രാഷ്ട്രമാതാവും സുപ്രീം ചെയർവുമണുമായ ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദേശപ്രകാരമാണ് ഓഗസ്റ്റ് 28ന് എമറാത്തി വനിതാ ദിനമായി ആചരിക്കുന്നത്. നാളെക്ക് ഞങ്ങളുടെ പങ്ക് എന്നതാണ് ഈ വർഷത്തെ സന്ദേശം.
വിവിധ മേഖലകളിൽ വനിതകളുടെ പ്രാതിനിത്യം വർധിപ്പിച്ച് മാതൃക സൃഷ്ടിക്കുകയാണ് യുഎഇ. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ വനിതകളുടെ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെടും.