ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നതായി റിപ്പോർട്ട്. മൂന്ന് മാസത്തിനിടയിലാണ് ഇത്രയും പേർ എക്സ്പോ സന്ദർശിച്ചതെന്ന് സംഘാടക സമിതി അറിയിച്ചു. സന്ദർശകരുടെ പങ്കാളിത്തത്തിലും ആകർഷകമായ പരിപാടികളാലും ദോഹ എക്സ്പോ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി മാറിയെന്ന് സംഘാടക സമിതി വ്യക്തമാക്കി.
ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഭാഗമായി ഇതുവരെ 80 രാജ്യങ്ങൾ തങ്ങളുടെ പവലിയനുകൾ എക്സ്പോ വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ എക്സ്പോ സന്ദർശകർക്കായി ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളിൽ ദിനംപ്രതി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 2-നാണ് ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ആരംഭിച്ചത്. മാർച്ച് 28 വരെ നടത്തപ്പെടുന്ന എക്സ്പോ അൽ ബിദ്ദ പാർക്കിലാണ് സംഘടിപ്പിക്കപ്പെടുന്നത്.