നിയമലംഘകരെ കണ്ടെത്താൻ‍ കർശന പരിശോധനയുമായി ഒമാൻ തൊഴിൽ മന്ത്രാലയം

Date:

Share post:

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി തൊഴിൽ മന്ത്രാലയം. മസ്‌കത്ത് ഉൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയത്തിൻ്റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് നിയമം ലംഘിച്ച 66 തൊഴിലാളികളെയാണ് പിടികൂടിയത്.

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയറുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം പരിശോധനകൾ നടത്തുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക് തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. നിയമവിരുദ്ധ തൊഴിലാളികളെ ഒഴിവാക്കി തൊഴിൽ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് പരിശോധന.

താമസ രേഖകൾ കൃത്യമല്ലാത്തവർ, വിസ-ലേബർ കാർഡ് എന്നിവയുടെ കാലവധി കഴിഞ്ഞവർ, ഒമാൻ സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്‌തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, രേഖകളില്ലാതെ ഹോം ഡെലിവറി നടത്തുന്നവർ, ലേബർ കാർഡിൽ പറയാത്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....