തേജ് ചുഴലിക്കാറ്റിന്റെ ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയില്‍ അനുഭവപ്പെടും; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

Date:

Share post:

അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയിൽ അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റെയും തീരങ്ങളിലേക്കാണ് കാറ്റ് ഇപ്പോൾ നീങ്ങുകയാണ്. 330 കിലോമീറ്റർ വിസ്തൃതിയിൽ വീശുന്ന ചുഴലികാറ്റിന്റെ കേന്ദ്രഭാഗം സലാല തീരത്ത് നിന്ന് 700 കിലോമീറ്റർ അകലെയാണുള്ളത്. എന്നാൽ മഴമേഖങ്ങൾ 360 കിലോമീറ്റർ അടുത്തെയിട്ടുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ടോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടും. ചൊവ്വാഴ്ച രാവിലെയായിരിക്കും കേന്ദ്ര ഭാഗം തീരം തൊടുക. ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്റ ഗവർണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തിങ്കളാഴ്ച 200 മുതൽ 600 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. 68 മുതൽ 125 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കടലിലെ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. ചൊവ്വാഴ്ച രാവിലെ കരക്കെത്തുമ്പോൾ കാറ്റിന്റെ വേഗത വീണ്ടും വർധിക്കാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും വെള്ളത്തിന്റെ കുത്തൊഴുക്കും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...