ഒമാനിൽ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ച് മതകാര്യ മന്ത്രാലയം

Date:

Share post:

ഒമാനിൽ ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയമാണ് ഫീസ് പ്രഖ്യാപിച്ചത്. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക്​ 6,078.33 സൗദി റിയാലുമാണ് ഫീസ് എന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.

അതേസമയം മദീനയിലേക്കോ മക്കയിലേക്കോ റോഡ്​ മാർഗ്ഗമുള്ള യാത്രയ്ക്ക്​ 4,613.23 സൗദി റിയാലുമാണ് ഫീസ്. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ഗതാഗത ഫീസ്, ആരോഗ്യ ഇൻഷുറൻസ്, 15 ശതമാനം മൂല്യവർധിത നികുതി, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ), ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതേ സമയം ഈ വർഷത്തെ ഹജ്ജ്കർമം നിർവഹിക്കാൻ 34,126 അപേക്ഷകളാണ്​ ലഭിച്ചത്​​. ഹജ്ജ്​ രജിസ്​ട്രേഷൻ നടപടികൾ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....