ഹജ്ജ്, തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി

Date:

Share post:

ഹജ്ജ് തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡിന് ശേഷം 20 ലക്ഷം തീർഥാടകർ ഒന്നിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹജ്ജ് കർമമാണ് ഇത്തവണത്തേത്. സുഗമമായ ഹജ് തീർഥാടനത്തിന് ഹറമിലും പരിസര പ്രദേശങ്ങളിലുമായി സൗകര്യങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ കര, നാവിക, വ്യോമ കവാടങ്ങളിലും അധിക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഹറംകാര്യ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് അറിയിച്ചു. കൂടാതെ സൗദി വിഷൻ 2030ന്റെ ഭാഗമായി ഹറം വികസന പദ്ധതികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മക്കയിലും മദീനയിലുമായി 10 മേഖലകളിൽ 8,000ലേറെ വൊളന്റിയർമാരും രണ്ട് ലക്ഷം സന്നദ്ധ സേവകരും ഹജ്ജ് വേളയിൽ കർമനിരതരാകും.

ഹജ്ജ്ജിനെത്തുന്ന വിവിധ രാജ്യക്കാർക്കായി 51 ഭാഷകളിൽ വിവർത്തകരുടെ സേവനവും ലഭ്യമാണ്. കൂടാതെ ഹജ് അനുഷ്ഠാനം നടക്കുന്ന സ്ഥലങ്ങളിലേക്ക് തീർഥാടകരെ എത്തിക്കുന്നതിന് പ്രത്യേക ബസ്, മെട്രോ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷം ആഭ്യന്തര തീർഥാടകരും 18 ലക്ഷം വിദേശ തീർഥാടകരും ഉൾപ്പെടെ 20 ലക്ഷം പേർക്കാണ് ഇത്തവണ ഹജ് തീർഥാടനത്തിന് അവസരമുള്ളത്. ഇന്ത്യയിൽനിന്ന് 1,75,025 പേർ ഇത്തവണ ഹജ്ജ് നിർവഹിക്കാൻ സൗദിയിലെത്തും. ഇതിൽ 1,40,020 പേർ കേന്ദ്ര ഹജ് കമ്മിറ്റി വഴിയും 35,005 തീർഥാടകർ സ്വകാര്യ ഏജൻസി വഴിയുമാണ് എത്തുന്നത്. അതേസമയം കേരളത്തിൽനിന്ന് 11,121 പേരാണ് ഇത്തവണ ഹജ് നിർവഹിക്കാനെത്തുന്നത് . മലയാളി തീർഥാടകരുടെ ആദ്യ സംഘം ഇന്ന് സൗദിയിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...