‘ചരിത്രത്തിലേക്കുള്ള പാത’ സൗദിയിലെ ദ​റ​ഇ​യ തു​ര​ങ്ക​പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു

Date:

Share post:

സൗ​ദി അറേബ്യയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ പാത കൂടി. ത​ല​സ്ഥാ​ന ന​ഗ​രിയെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദ​റ​ഇ​യ പൗ​രാ​ണി​ക ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ദ​റ​ഇ​യ തു​ര​ങ്ക​പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്‌​സ് മ​ന്ത്രി സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ തുരങ്ക പാതയുടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റി​യാ​ദ്​ ന​ഗ​ര​ത്തി​ലെ വെ​സ്​​റ്റേ​ൺ റി​ങ്​ റോ​ഡി​ൽ എ​ക്​​സി​റ്റ് 38ലാ​ണ് പു​തി​യ തു​ര​ങ്ക​പാ​ത.

ര​ണ്ടു വ​ർ​ഷം മുൻപാണ് എ​ട്ടു​ പാ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ദ​റ​ഇ​യ തു​ര​ങ്ക​ത്തി​ന്റെ നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ​ആഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക് സേ​വ​ന മ​ന്ത്രാ​ല​യം, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ തു​ര​ങ്ക​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. തു​ര​ങ്ക​ത്തി​ന്​ 435 മീ​റ്റ​ർ നീ​ള​മു​ണ്ട്. 70 ല​ക്ഷ​ത്തി​ല​ധി​കം മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്​​താ​ണ്​ ഇ​തി​െൻറ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ണി​ക്കൂ​റി​ൽ 10,200 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യും.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​നു​സ​രി​ച്ച്​ ന​ട​പ്പാ​ക്കി​യ തു​ര​ങ്കം ദ​റ​ഇ​യ പ​ദ്ധ​തി, റി​യാ​ദ്, വെ​സ്​​റ്റേ​ൺ റി​ങ്​ റോഡ് എന്നി​വ​യെ ബ​ന്ധി​പ്പി​ക്കും. ദ​റ​ഇ​യ​യി​ലെ ച​രി​ത്ര​പ​ര​വും പൈ​തൃ​ക​വു​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​തി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഈ ​തു​ര​ങ്ക​പാ​ത സ​ഹാ​യി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സ​ഞ്ചാ​രവും എ തുരങ്ക പാത എ​ളു​പ്പ​മാ​ക്കും. ദ​റ​ഇ​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ​തു​റൈ​ഫ് ഡി​സ്ട്രി​ക്റ്റ്, അ​ൽ​ബു​ജൈ​രി ട​വ​ർ,ബാ​ബ് സം​ഹാ​ൻ ഹോ​ട്ട​ൽ തു​ട​ങ്ങി​യ പൈ​തൃ​ക​ങ്ങ​ളി​ലേ​ക്കും ടൂ​റി​സ്​​റ്റ്​ സൈ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കും.

അതേസമയം റി​യാ​ദി​ലെ വെ​സ്​​റ്റേ​ൺ റി​ങ്​ റോ​ഡി​ൽ 435 മീ​റ്റ​ർ നീ​ള​മു​ള്ള ദ​റ​ഇ​യ തു​ര​ങ്ക​പാ​ത ഒ​രു സു​പ്ര​ധാ​ന പ​ദ്ധ​തി​യാ​യി​രു​ന്നെ​ന്നും ഇ​ത് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദ​റ​ഇ​യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തെ വി​നോ​ദ​സ​ഞ്ചാ​ര, പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്​ മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​ത്തിന്റെ സാം​സ്​​കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ ഭൂ​പ്ര​കൃ​തി സം​ര​ക്ഷി​ക്കു​ന്ന​തി​നോടൊപ്പം രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും തുരങ്ക പാത സഹായിക്കും. മാത്രമല്ല, ചു​റ്റു​മു​ള്ള സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​​ള്ള ദ​റ​ഇ​യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പു​തി​യ തു​ര​ങ്ക​പാ​ത​യെ​ന്ന്​ ദ​റ​ഇ​യ ഗ്രൂ​പ് സി.​ഇ.​ഒ ജെ​റി ഇ​ൻ​സെ​റി​ല്ലോ പ​റ​ഞ്ഞു.

ച​രി​ത്ര​പ​ര​വും സാം​സ്​​കാ​രി​ക​വു​മാ​യ ഒ​രു കേ​ന്ദ്ര​മാ​യി ആ​ഗോ​ള ഭൂ​പ​ട​ത്തി​ൽ ദ​റ​ഇ​യ​യെ മാറ്റാനും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി അ​തി​ന്‍റെ അം​ഗീ​കാ​രം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാണ് തുരങ്ക പാത പൂർത്തിയാക്കിയിരിക്കുന്നത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ർ​ക്ക്​ നി​ർ​മി​ക്കാ​ൻ തു​ര​ങ്ക​ത്തി​ന് മു​ക​ളി​ലു​ള്ള സ്ഥ​ലം ഉ​പ​യോ​ഗി​ക്കും. പു​തി​യ പാ​ർ​ക്ക്​ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദ​റ​ഇ​യ, കി​ങ്​ സ​ഊ​ദ് സ​ർ​വ​ക​ലാ​ശാ​ല, കി​ങ്​ സ​ൽ​മാ​ൻ അ​വ​ന്യൂ (ബൊ​ളി​വാ​ർ​ഡ്), എ​ന്നി​വി​ട​ങ്ങ​ൾ​ക്കി​ടയി​ൽ അ​തി​വി​ശാ​ല​മാ​യി സ്ഥി​തി ചെ​യ്യും. ദ​റ​ഇ​യ​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ഭൂ​ത​കാ​ല​ത്തി​ൽ ​നി​ന്ന് വ​ർ​ത്ത​മാ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​കു​ന്ന​തി​ന്​ ​വേണ്ടി​യാ​ണി​തെ​ന്നും സി.​ഇ.​ഒ കൂട്ടിച്ചേർത്തു. റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി ഫോ​ർ ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് അ​ൽ​ബ​ല​വി, പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ബ​സ്സാ​മി, എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...