വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കാൻ പുതിയ സേവനം ലഭ്യമാക്കി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്ഫോം. ക്രെഡിറ്റ് കാർഡുകളിലൂടെയും മദ ഡെബിറ്റ് കാർഡുകളിലൂടെയും വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള പുതിയ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്.
മുമ്പ് വർക്ക് പെർമിറ്റ് ഫീസ് സദാദ് പേയ്മെന്റ് സംവിധാനത്തിലൂടെയായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പോർട്ടലിലെ സ്ഥാപനങ്ങളുടെ അപ്ഡേറ്റുമായി ചേർന്ന് സാമ്പത്തിക വർഷത്തേക്കുള്ള വർക്ക് പെർമിറ്റ് ഫീസിന്റെ ഡാറ്റ ആഴ്ചയിൽ അപ്ഡേറ്റ് ചെയ്യുന്നതാണെന്നും ക്വിവ പ്ലാറ്റ്ഫോം റിപോർട്ട് ചെയ്തു.