ബ​ഹ്‌​റൈ​ൻ- ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ് മെയ്‌ 25 ന് പുനരാരംഭിക്കും

Date:

Share post:

ബ​ഹ്‌​റൈ​ൻ-ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ്​ ഈ മാസം 25ന് ​പു​ന​രാ​രം​ഭി​ക്കും. നി​ല​വി​ൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ദോ​ഹ​യി​ലേ​ക്ക് പോ​കുന്നത് ഒ​മാ​നിലൂടെയും കു​വൈ​ത്ത് വഴിയുമാണ്. ഇപ്പോൾ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് അറിയിച്ചു. പൗ​ര​ന്മാ​രു​ടെ പൊ​തു​വാ​യ ആ​ഗ്ര​ഹം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.

അതേസമയം 2017ൽ ​ഖ​ത്ത​റി​നെ​തി​രെ പ്രഖ്യാ​പി​ച്ച ഗ​ൾ​ഫ് ഉ​പ​രോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മ ഗ​താ​ഗ​ത​വും നിർത്തിവച്ചത്. നയ​ത​ന്ത്ര ബ​ന്ധ​വും യാ​ത്രാ​ മാ​ർ​ഗ​വും ഇ​തേ​ത്തു​ട​ർ​ന്ന് നി​ശ്ച​ല​മാ​വുകയും ചെയ്തു. 2021ൽ ​സൗ​ദി​യി​ൽ വച്ച് ന​ട​ന്ന അ​ൽ ഉ​ല ഉ​ച്ച​കോ​ടി​ക്കു പി​ന്നാ​ലെ​യാ​ണ് ഉ​​പ​രോ​ധം നീക്കിയതും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മായി തി​രി​ച്ചും ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും. എ​ന്നാ​ൽ ബ​ഹ്റൈ​നും ഖ​ത്ത​റും ത​മ്മി​ലെ ന​യ​ത​ന്ത്ര ബ​ന്ധം മാത്രം ഇതുവരെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നി​ല്ല.

റി​യാ​ദി​ലെ ജിസിസി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വിദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ ത​ല ഫോളോ​അ​പ് ക​മ്മി​റ്റി​യി​ൽ ആണ് ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന​യാ​ത്ര​യും പു​ന​രാ​രം​ഭി​ക്കുന്നതിനുള്ള വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. വി​മാ​ന​യാ​ത്ര സൗ​ക​ര്യം നി​ല​വി​ൽ വന്ന് കഴിയുന്നതോടെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്, ​ഗ​ൾ​ഫ് എ​യ​ർ എ​ന്നി​വ​യു​ടെ സ​ർ​വി​സു​കൾ സജീവമാവും. ബി​സി​ന​സ് സ​മൂ​ഹ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​നപ്പെടുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...