‘ആവേശം പകരുന്ന സൈക്കിളോട്ടം’,13ാമ​ത് ടൂ​ർ ഓ​ഫ് ഒ​മാ​ൻ ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ളോ​ട്ട മ​ത്സ​രം ശ​നി​യാ​ഴ്ച 

Date:

Share post:

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌. ഇന്ന് ആരോഗ്യം നേടിയെടുക്കാനുള്ള പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നാണ് ഓട്ടവും നടത്തവും സൈക്കിളിങ്ങുമെല്ലാം. സൈക്കിളിങ് ആരോഗ്യം നേടിയെടുക്കാനുള്ള ഒരു ഉപാധിയെന്നോണം തന്നെ അത് ഒരു വിനോദവും കൂടിയാണ്. വിവിധ രാജ്യങ്ങളിൽ സൈക്കിളിങ് ഒരു മത്സരയോട്ടമാണ്. ആവേശം പകരുന്ന സൈക്കിളോട്ടം.

ആ​വേ​ശ​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ചുകൊണ്ട് 13ാമ​ത് ടൂ​ർ ഓ​ഫ് ഒ​മാ​ൻ ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ളോ​ട്ട മ​ത്സ​രം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കുകയാണ്. ഒമാന്റെ ട്രാക്കിൽ ലോ​ക പ്ര​ശ​സ്ത സൈ​ക്കി​ളോ​ട്ട വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന 17 ടീ​മു​ക​ളാ​ണ് ഈ ​വ​ർ​ഷം മത്സരിക്കാൻ എത്തുന്നത്. ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഈ മ​ത്സ​രയോട്ടം ബു​ധ​നാ​ഴ്ച​യാ​ണ് സ​മാ​പി​ക്കു​ക. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി 867 കി​ലോമീ​റ്റ​റുകൾ സൈ​ക്കി​ളോ​ട്ട​ക്കാ​ർ പി​ന്നി​ടും. ഒ​മാ​ന്റെ ടീ​മും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വ​ലീ​ദ് അ​ൽ സ​മ്മി​യാ​ണ് ഒ​മാ​ൻ ടീ​മി​നെ മുന്നിൽ നിന്ന് ന​യി​ക്കു​ക. അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ യാ​ഖൂ​ബി, അ​ബ്ദു​ല്ല അ​ൽ ഗൈ​ലാ​നി, മാ​സി​ൻ അ​ൽ റി​യാ​മി, മു​ഹ​മ്മ​ദ് അ​ൽ വ​ഹൈ​ബി, മു​ന്ദ​ർ അ​ൽ ഹ​സ​നി, സൈ​ദ് അ​ൽ റ​ബ്ഹി, സൈ​ഫ് അ​ൽ അം​റി എ​ന്നി​വ​രാ​ണ് ഒ​മാ​ൻ ടീ​മി​ലു​ള്ള​ത്.

അതേസമയം ടൂ​ർ ഓ​ഫ്​ ഒ​മാ​ന്​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന മ​സ്‌​ക​റ്റ് ക്ലാ​സി​ക് റേ​സി​ന്‍റെ ര​ണ്ടാം പ​തി​പ്പ് വെ​ള്ളി​യാ​ഴ്ച നടക്കും. ഇ​തി​ൽ 174.3 കി​ലോ​മീ​റ്റ​ർ ദൂരം മ​ത്സ​രാ​ർ​ഥി​കൾ സൈക്കിൾ ചവിട്ടി പിന്നീടേണ്ടി വരും. അ​ൽ മൗ​ജ് മ​സ്‌​ക​റ്റിൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം വി​വി​ധ വീ​ഥി​ക​ളി​ലൂ​ടെ ഓടി കയറി അ​ൽ ബു​സ്താ​നി​ൽ ഓട്ടം അവസാനിപ്പിക്കും. ഒ​മാ​ൻ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ന്‍റെ​യും നി​ര​വ​ധി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​മാ​ണ്​ മ​സ്‌റ്റ് ​ ക്ലാ​സി​ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

 

ശ​നി​യാ​ഴ്ച മ​ന​യി​ലെ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യ​ത്തി​ൽ നി​ന്നാ​ണ് ടൂ​ർ ഓ​ഫ് ഒ​മാ​ൻ ഒ​ന്നാം ഘ​ട്ട മത്സരയോട്ടം ആ​രം​ഭി​ക്കു​ക. 181.5 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടതിന് ശേ​ഷം ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്ററി​ൽ ഒ​ന്നാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​ക്കും. ര​ണ്ടാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച മ​സ്ക​റ്റിലെ അ​ല സി​ഫി​ൽ​നി​ന്നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്നത്. 170 .5 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് മ​സ്ക​റ്റിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഖു​റി​യാ​ത്തി​ൽ എത്തി സ​മാ​പി​ക്കും. കൂടാതെ തി​ങ്ക​ളാ​ഴ്ച ബി​ദ് ബി​ദി​ൽ നി​ന്നാ​രം​ഭി​ച്ച് 169.5 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് ഈ​സ്റ്റേ​ൺ പ​ർ​വ​ത നി​ര​ക​ളി​ലെ അ​ൽ ഹം​റ​യി​ൽ സൈക്കിളോട്ടം അ​വ​സാ​നി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സൈക്ലിങ് മ​ത്സ​രം ന​ട​ക്കു​ക.

റു​സ്താ​ഖി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 207.5 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് ന​ഖ​ൽ, ഫ​ഞ്ച വ​ഴി ഇ​ത്തി​യി​ലാ​ണ് നാ​ലാം ദി​വ​സം മത്സരം സ​മാ​പി​ക്കു​ന്നത്. സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​സ്കി വി​ലാ​യ​ത്തി​ലെ ഇം​തി​യി​ൽ​ നി​ന്ന് ആ​രം​ഭി​ക്കുകയും ജബ​ൽ അ​ഖ്ദ​റി​ൽ സ​മാ​പി​ക്കുകയും ചെയ്യും. സ​മാ​പ​ന ദി​നം 139 കി​ലോ​മീ​റ്റ​റാ​ണ് മ​ത്സ​രമുണ്ടാവുക. ചെ​ങ്കു​ത്താ​യ പ​ർ​വ​ത നി​ര​ക​ളി​ലൂ​ടെ​യു​ള്ള അ​വ​സാ​ന ഘ​ട്ട മ​ത്സ​രം ഏ​റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​യി​രി​ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ലോ​ക പ്ര​ശ​സ്ത സൈ​ക്കി​ളോ​ട്ട​ക്കാ​രാ​യ അ​ല​ക്സാ​ണ്ട​ർ ക്രി​സ്റ്റോ​ഫ്, കാ​ല​ബ് ഇ​വാ​ൻ ഫാ​ബി​യോ ജേ​ക്ബ്സ​ൻ, പോ​ൾ മാ​ക്നി​യ​ർ, ബ്ര​യാ​ൻ കോ​ൻ​ക്വാ​ഡ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഈ മത്സരയോട്ടത്തിൽ പ​ങ്കെ​ടു​ക്കുന്നുണ്ട്. 2010 ലാ​ണ് ഒ​മാ​നി​ൽ ആ​ദ്യ​മാ​യി സൈ​ക്കി​ളോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​പ്പോ​ൾ സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണുള്ളത്. ഫൈ​ന​ൽ മ​ത്സ​ര​വും മ​റ്റു മ​ത്സ​ര​വും കാ​ണാ​ൻ നി​ര​വ​ധി പേ​ർ ഒമാനിൽ എത്താറുമുണ്ട്. ഇത്തവണയും ആവേശം പകരുന്ന സൈക്കിളോട്ടം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമുണ്ടാവില്ലെന്നാണ് പ്രതീക്ഷ.

 

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....