ഒമാനിൽ ദുരന്തം വിതച്ച് മഴ, മരണപ്പെട്ടവരുടെ എണ്ണം 14 ആയി

Date:

Share post:

ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച്​ മഴ. ശക്​തമായ കാറ്റും മഴയും തുടരുകയാണ്. വാദിയിൽ അകപ്പെട്ട ഒരാളുടെ മൃതദേഹവും ​മറ്റൊരു സ്ത്രീയെ മരിച്ച നിലയിലും തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ കണ്ടെത്തി. ഇതോടെ മഴ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 14 ആയി വർധിച്ചു.

ശക്​തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട്​ മലയാളിയുൾപ്പെടെ ഞായറാഴ്ച 12പേർ മരിച്ചിരുന്നു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ (55) ആണ്​ വടക്കൻ ശർഖിയ ഗവർണറേറ്റ്​ ബിദിയയിലെ സനയയ്യിൽ ഞായറാഴ്​ച മരിച്ചത്​. വാദി കുത്തിയൊലിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്​ഷോപ്പിന്‍റെ ​ മതിൽ തകർന്നാണ്​ അപകടമുണ്ടായത്​. ഉച്ചക്ക്​ ഒന്നര​യോടെയായിരുന്നു സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്​. ഇതിൽ ഒമ്പത്​ കുട്ടികളും ഉൾപ്പെടുന്നുണ്ട്.

അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധിപേർ ഇപ്പോഴും വാദിയിൽ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു​. ന്യൂനമർദത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്കാണ്​ സാക്ഷ്യം വഹിക്കുന്നത്​. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുയാണെന്നും അധികൃതർ വ്യക്​തമാക്കി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അൽവുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റുകളിൽ ചൊവ്വാഴ്​യും ​സ്കൂളുകൾ അവധിയായിരിക്കുമെന്ന്​ ​വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ, സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താൻ കഴിയുമെന്നും അധികൃതർ വ്യകതമാക്കി. തിങ്കളാഴ്ച മസ്‌കറ്റ്, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കും ​ അവധി നൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...