മഴവെള്ളം വിതയ്ക്കുന്ന നാശത്തിന് പരിഹാരവുമായി മസ്ക്കറ്റ് മുനിസിപ്പാലിറ്റി 

Date:

Share post:

മ​സ്കറ്റ് മേ​ഖ​ല​യി​ൽ മ​ഴ കനത്ത്‌ പെ​യ്യു​മ്പോ​ൾ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഉണ്ടാവുന്ന നാശങ്ങൾക്ക് മാ​റ്റം വ​രു​ത്താ​ൻ പുതിയ പ​ദ്ധ​തി​യു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി. ക​ന​ത്ത മ​ഴ സൃഷ്ടിക്കുന്ന വെ​ള്ള​ക്കെ​ട്ടും നാ​ശ ന​ഷ്ട​ങ്ങ​ളും കു​റ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യിലൂടെ ലക്ഷ്യമിടുന്നത്. ഇ​തി​നാ​യി അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്ക് രൂ​പ​ക​ൽ​പ​ന ന​ട​ത്താ​നും നി​ർ​മി​ക്കാ​നു​മു​ള്ള ക​രാ​റു​കാ​ര​നെ മു​നി​സി​പ്പാ​ലി​റ്റി നി​യോ​ഗി​ക്കും. മാ​ർ​ച്ച് 18നാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ ടെ​ൻ​ഡ​ർ മുനിസിപ്പാലിറ്റിയിൽ സ​മ​ർ​പ്പി​​ക്കേ​ണ്ട​ത്. അ​ന്നു​ത​ന്നെ ടെ​ൻ​ഡ​ർ തു​റ​ക്കു​ക​യും ചെ​യ്യും.

അ​മീ​റാ​ത്ത്, ബൗ​ഷ​ർ, സീ​ബ്, മ​സ്ക​റ്റ്, മ​ത്ര, ഖു​റി​യാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ 45 ശ​ത​മാ​നം വാ​ദി വ​ഴി ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം​കൊ​ണ്ട് പ്ര​യാ​സം നേ​രി​ടു​ന്ന സ്ഥലങ്ങളാണ്. തീ​ര​ദേ​ശ​ങ്ങ​ളി​ൽ 20 ശ​ത​മാ​ന​വും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്നുണ്ട്. പ​ദ്ധ​തി​യു​ടെ ക​രാ​ർ എ​ടു​ത്ത​വ​ർ മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തു​മൂ​ലം കൂ​ടു​ത​ൽ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​വു​ന്ന മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് ചെയ്യേണ്ടത്.

അതേസമയം അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​വു​ന്ന പ്ര​യാ​സ​ങ്ങ​ൾ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇത് പ്രകാരം ഓ​രോ വി​ലാ​യ​ത്തി​ലും വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​നു​ള്ള ഓ​വു​ചാ​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേണ്ടത് ആവശ്യമാണ്. മ​ഴ​സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള പ​രാ​തി അ​നു​സ​രി​ച്ച് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന പ​ദ്ധ​തി​കൂ​ടി​യാ​ണി​ത്. മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ൽ എ​ല്ലാ​സ​മ​യ​വും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സേ​വ​നം ല​ഭ്യ​മാ​ക്കുകയും വേണം.

എ​ല്ലാ വി​ലാ​യ​ത്തി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ചാ​ലു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്യും. ക​രാ​റെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​രാ​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കേ​ണ്ട​ത് നിർബന്ധമാണ്. ഏ​റ്റ​വും ചു​രു​ങ്ങി​യ സ​മ​യ​ത്ത് പ​രി​പാ​ടി ന​ട​പ്പാ​ക്കണമെന്നും ക​രാ​റി​ലു​ണ്ട്. ഒ​മാ​നി​ലെ ഓ​രോ ന്യൂ​ന​മ​ർ​ദ സ​മ​യ​ത്തും പെ​യ്​​തൊ​ഴി​യു​ന്ന മ​ഴ വ​ൻ നാ​ശ​ന​ഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. വാ​ഹ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും വെ​ള്ള​ത്തി​ൽ ഒ​ഴു​കി​പ്പോ​വു​ന്ന​തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​തും ഇവിടെ സാ​ധാ​ര​ണ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....