ഒമാൻ ‘മസീറ വിന്റർ ഫോറം’ ജനുവരി 19 മുതൽ 

Date:

Share post:

ഒമാനിലെ ‘മസീറ വിന്റർ ഫോറം’ വെള്ളിയാഴ്ച നടക്കും. വിനോദ സഞ്ചാരത്തിന്റെയും പ്രാദേശിക കരകൗശലങ്ങളുടെയും പ്രോത്സാഹനത്തിനായുള്ള വാർഷിക പരിപാടിയാണ് മസീറ വിന്റർ ഫോറം. ബീച്ചുകൾക്കും പൈതൃകത്തിനും പേരുകേട്ട ഒമാനിലെ ഏറ്റവും വലിയ ദ്വീപായ മസീറയിൽ മുനിസിപ്പാലിറ്റിയാണ് ഫോറം സംഘടിപ്പിക്കുന്നത്.

പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ദ്വീപിലെ കരകൗശല വ്യവസായങ്ങളെ മറ്റ് സർക്കാർ, സ്വകാര്യ, സിവിൽ അധികാരികളുടെ സഹകരണത്തോടെ ഉയർത്തുകകയാണ്​ ഈ പരിപാടിയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്​. ജനുവരി 26വരെ മസീറ ദ്വീപിലെ സീ പാർക്കിലായിരിക്കും പരിപാടി നടക്കുക എന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒമാനിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ ഇവിടേക്ക്​ എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കരകൗശല വ്യവസായങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനും പ്രാദേശിക സേവനങ്ങൾക്കും സാധാരണ കുടുംബങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കും പരിപാടി പ്രോത്സാഹനം നൽകാൻ സഹായിക്കും. ഫോറത്തിന്റെ ഒരാഴ്ചത്തെ പ്രവർത്തനങ്ങളിൽ കുട്ടികളുടെ മത്സരങ്ങളിലും ബീച്ച് ഗെയിമുകളിലും ബീച്ച് വോളിബാൾ, ബീച്ച് സോക്കർ, മാരത്തൺ റേസ് എന്നിവയാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....