ഈദുൽ ഫിത്ർ ഏപ്രിൽ 10ന് ആകാൻ സാധ്യതയുണ്ടെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു. ഏപ്രിൽ ഒമ്പതിന് ചന്ദ്രക്കല ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം 50 മിനിറ്റ് വരെ ചന്ദ്രനെ ചക്രവാളത്തിൽ കാണാൻ കഴിയും. അത് വളരെ നീണ്ട സമയമാണ്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുപോലും ചന്ദ്രക്കല കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ അയൽരാജ്യങ്ങളിലും മറ്റെല്ലാ ഇസ്ലാമിക, അറബ് രാജ്യങ്ങളുടെയും കാര്യവും സമാനമാണ്. 99.9 ശതമാനം മുസ്ലിം രാജ്യങ്ങളും ഏപ്രിൽ 10ന് തന്നെ ഈദുൽ ഫിത്ർ ആഘോഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.