ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒരുക്കിയില്ല, ഒമാനിൽ ആ​യി​ര​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ 

Date:

Share post:

പണമിടപാടുകൾ ഇന്ന് ഹൈ ടെക് ആണ്. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെ എവിടെ നോക്കിയാലും ഇ-പേയ്‌മെന്റ് നടത്താനുള്ള സ്കാനറോ മറ്റ് ഉപകരണങ്ങളോ കാണാൻ കഴിയും.​ ഒരു വർഷം മുൻപ് ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാനം നിർബന്ധമാക്കിയിരുന്നു. സേവനം ഒരുക്കാത്തവർക്ക് പിഴ നൽകുമെന്ന നിർദേശവും അധികൃതർ നൽകി. കൂടാതെ ഉ​​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ-​പേ​മെ​ന്‍റ്​ സേ​വ​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ട ഉ​ട​മ​ക​ൾ​ക്കാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും മന്ത്രാലയം ന​ട​ത്തി​യി​രു​ന്നു.

അത്തരത്തിൽ ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തി​ന്​​ ആ​യി​ര​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾക്ക് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം പിഴ ചു​മ​ത്തി. അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,183 സ്ഥാ​പ​ന​ങ്ങ​ൾ ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തിയതിനെ തുടർന്നാണ് പിഴ​. 4,900 സ്റ്റോ​റു​ക​ളി​ലാ​ണ് മന്ത്രാലയം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ര​യ​വി​ക്ര​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​സ്റ്റ​മ​ർ സ​ർ​വി​സ് മാ​നേ​ജ്‌​മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ എ​ന്നി​വ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മേ പ​ണ​മി​ട​പാ​ടി​ലെ സു​ര​ക്ഷാ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കുക, സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൈ​വ​രി​ക്കു​ക തുടങ്ങിയ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ-​പേ​മെ​ന്‍റ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂടാതെ മോ​ഷ​ണം, വ​ഞ്ച​ന, വ്യാ​ജ ബി​ല്ലി​ങ് എ​ന്നി​വ ത​ട​യ​ലുമാണ് ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

2022 ജ​നു​വ​രി​യി​ലാ​ണ്​ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ-​പേ​മെ​ന്‍റ്​ സം​വി​ധാ​നം അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധ​മാ​ക്കിയത്​. ഇതിനെ തുടർന്ന് പ​ല സ്ഥാ​പ​ന​ങ്ങ​ളും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തുകയും ചെയ്തു. ഇ​തു​വ​രെ​യും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രൊ​യ​ണ് ഇപ്പോൾ​ ന​ട​പ​ടി സ്വീകരിക്കുന്നത്. ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, സ്വ​ർ​ണം-​വെ​ള്ളി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി പ​ഴ വ​ർ​ഗ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, കെ​ട്ടി​ട നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, മാ​ളു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ,വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്സു​ക​ൾ എ​ന്നി​വ​യി​ലാ​ണ് നിലവിൽ ഇ-​പേ​മെൻറ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....