കേബിൾ കാറുകൾ വരുന്നു, വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവാൻ ഒരുങ്ങി ഒമാനിലെ വ​ക്കാ​ൻ ഗ്രാ​മം 

Date:

Share post:

വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവാൻ ഒരുങ്ങി ഒമാനിലെ വക്കാൻ വില്ലേജ്. രാജ്യ​ത്തെ സു​പ്ര​ധാ​ന ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ വ​ക്കാ​ൻ ഗ്രാ​മ​ത്തി​ൽ ഇനി ആകാശ യാത്രയും ആസ്വദിക്കാം. പ്രകൃതി ദൃശ്യങ്ങൾ ഉയരങ്ങളിലിരുന്നുകൊണ്ട് കാണാൻ കേ​ബി​​ൾ കാ​റു​ക​ൾ സ്ഥാ​പി​ക്കാനുള്ള പ​ദ്ധ​തി​യുമായി എത്തിയിരിക്കുകയാണ് അ​ധി​കൃ​ത​ർ. ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ വക്കാൻ ഗ്രാമത്തിലെ റോ​ഡ്, കേ​ബ്ൾ കാ​ർ എ​ന്നീ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​താ​യി തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ അ​റി​യി​ച്ചു. അ​ർ​ബ​ൻ എ​ൻ​ജി​നീ​യ​റി​ങ് ക​ൺ​സ​ൾ​ട്ട​ൻ​സി, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെൻറ്​ തു​ട​ങ്ങി​യ​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ക​മ്പ​നി​ക​ളി​ൽ​ നി​ന്നാ​ണ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചിട്ടുള്ളത്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ൽ ജ​ബ​ൽ അ​ൽ അ​ബ്യാ​ദ് പ്ര​ദേ​ശ​ത്തി​ന്‍റെ​യും വ​ക്കാ​ൻ ഗ്രാ​മ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ​ മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള പ്ര​തി​നി​ധി സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും വി​ക​സ​ന കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​ത്തി​ലെ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

32,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം വ​ക്കാ​നി​ലെ​ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിയത്. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രം, യാ​ത്ര​ക​ൾ, ക്യാ​മ്പി​ങ് എ​ന്നി​വ​ക്കു​ള്ള ര​ണ്ട് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളാ​യി ഇ​വ​യെ വി​ക​സി​പ്പി​ക്കാ​നാ​ണ്​ മന്ത്രാലയത്തിന്റെ ലക്ഷ്യം. സ​മു​ദ്ര​നി​ര​പ്പി​ൽ​ നി​ന്ന് 2,000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ, പ​ടി​ഞ്ഞാ​റ​ൻ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന വ​ക്കാ​ൻ ഗ്രാ​മം മ​സ്ക​റ്റി​ൽ ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഥിതി ചെയ്യുന്നത്. മി​ത​മാ​യ വേ​ന​ൽ​ക്കാ​ല​വും കു​റ​ഞ്ഞ ശൈ​ത്യ​കാ​ല താ​പ​നി​ല​യും ഈ ​പ്ര​ദേ​ശ​ത്തി​ന്റെ ഏറ്റവും വലിയ സ​വി​ശേ​ഷ​ത​യാ​ണ്. മു​ന്തി​രി, മാ​ത​ള​നാ​ര​ങ്ങ, പൂ​ക്ക​ൾ, ഈ​ന്ത​പ്പ​ന, നാ​ട്ടു​വൈ​ദ്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ർ​വ​ത ​സ​സ്യ​ങ്ങ​ൾ എ​ന്നി​വ​യും ഗ്രാ​മ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണെന്നത് സഞ്ചാരികളെ പിന്നോട്ട് വിളിക്കുന്നുണ്ട്. മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളി​ലൂ​ടെ​യും ഉ​ള്ള യാ​ത്ര സു​ഗ​മ​മാ​ണെ​​ങ്കി​ലും പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ വളരെ പ​രി​മി​ത​മാ​ണ്. മ​ല​യി​ലേ​ക്കു​ള്ള ക​യ​റ്റം വ​ള​രെ ദു​ർ​ഘ​ടം പി​ടി​ച്ച​താ​യത് കൊണ്ടുതന്നെ ഫോ​ർ വീ​ൽ ഡ്രൈ​വ്​ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​താ​യി​രി​ക്കും ഏറ്റവും ന​ല്ല​ത്. പു​തി​യ നി​ർ​ദേ​ശ​​ത്തോ​ടെ ഗ്രാ​മ​ത്തി​ന്‍റെ മു​ഴു​വ​ൻ സാ​ധ്യ​ത​ക​ളും പ്ര​യേ​ജ​ന​പ്പെ​ടു​ത്തി മു​ൻ​നി​ര ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​​ലൊ​ന്നാ​കാ​നാ​ണ്​ വ​ക്കാ​ൻ ഇപ്പോൾ ഒ​രു​ങ്ങു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സ​മ​ഗ്ര ന​വീ​ക​ര​ണം, ടൂ​റി​സ​ത്തി​നും സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ൽ എന്നിവയടക്കമുള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ളാ​യി​രി​ക്കും ഇ​വി​ടെ ന​ട​ത്താൻ പോകുന്നത്. ഇ​തോ​ടെ വ​ർ​ഷം മു​ഴു​വ​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന സ്ഥ​ല​മാ​ക്കി മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...