ഒമാന്‍ ദേശീയദിനാഘോഷം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ താത്കാലിക അനുമതി നല്‍കി പൊലീസ്

Date:

Share post:

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ താത്കാലിക അനുമതി നൽകി റോയൽ ഒമാൻ പൊലീസ്. നവംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് വാഹനങ്ങളിൽ സ്‌റ്റിക്കർ പതിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

ഈ കാലയളവിൽ വാഹനത്തിന്റെ നിറം മാറ്റാൻ അനുമതി ഇല്ല. അതോടൊപ്പം ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളും നിരോധിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുമ്പോൾ വിൻഡോ ഗ്ലാസ്, നമ്പർ പ്ലേറ്റ്, ലൈറ്റുകൾ എന്നിവിടങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ പാടില്ലെന്നാണ് നിർദേശം. പിൻവശത്തെ ഗ്ലാസിൽ പതിക്കുന്ന സ്റ്റിക്കർ ഡ്രൈവർക്ക് പിൻവശത്തെ വിൻഡോയിലെ ദൃശ്യങ്ങൾ കാണാൻ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...