കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യ നടപ്പിലാക്കിയ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള അൽ-മഷാർ മെട്രോ ലൈൻ. ഫ്രാൻസ് എഡൽമാൻ അവാർഡ് വരെ നേടിയിട്ടുണ്ട് മഷായർ മെട്രോ ലൈൻ.
കഴിഞ്ഞ നൂറ്റാണ്ടിൽ നടപ്പിലാക്കിയ ലോകമെമ്പാടുമുള്ള മികച്ച 24 പ്രോജക്ടുകളിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഈ പദ്ധതിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.2010 നവംബറിൽ ആരംഭിച്ച അതിവേഗ ഇലക്ട്രിക് ട്രെയിൻ, എല്ലാ വർഷവും ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, തീർത്ഥാടകരെ വിശുദ്ധ സ്ഥലങ്ങളായ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ എത്തിക്കുന്നതാണ് മഷായർ മെട്രോ ലൈൻ.
18 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേയ്ക്ക് ഒമ്പത് സ്റ്റേഷനുകളുണ്ട്, അറഫാത്ത്, മുസ്ദലിഫ, മിന എന്നിവിടങ്ങളിൽ മൂന്ന് വീതം, അവസാന സ്റ്റേഷൻ ജമറാത്ത് പാലത്തിന് സമീപമാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ മിനയ്ക്കും അറഫാത്തിനും ഇടയിൽ 20 മിനിറ്റിനുള്ളിൽ ഓടുന്നു.
ഒരു ട്രെയിനിൽ 3,000 യാത്രക്കാരെ ഉൾക്കൊള്ളും. ആകെ 17 ട്രെയിനുകളാണ് വിശുദ്ധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ഹിജ്റ 1440-ലെ ഹജ്ജ് സീസണിൽ 2,170 ട്രിപ്പുകളിലായി 2.3 ദശലക്ഷം യാത്രക്കാരാണ് ട്രെയിനിൽ യാത്ര ചെയ്തത്. 2020-2021-ൽ കോവിഡ്-19 പാൻഡെമിക് സമയത്ത്, മെട്രോയുടെ സേവനം നിർത്തിവെച്ചിരിക്കുകയായിരുന്നു, എന്നാൽ 2022-ൽ ഇത് വീണ്ടും പ്രവർത്തനക്ഷമമായി, 2,228 ട്രിപ്പുകളിലായി 1.35 ദശലക്ഷം യാത്രക്കാരാണ് ഇതുവഴി സഞ്ചരിച്ചത്.