കുവൈത്തിലെ വിസ നിയന്ത്രണത്തില്‍ ഇളവ്; കുട്ടികൾക്ക് അനുമതി നല്‍കിത്തുടങ്ങി

Date:

Share post:

കുവൈത്തില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ഇ‍ള‍വ് അനുവദിച്ചു തുടങ്ങി. പ്രവാസികൾക്ക് മക്കളെ കുവൈത്തിലേക്ക് കൊണ്ടുലവരാന്‍ അനുമതി . ഇതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.

ആദ്യഘട്ടത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരാനാണ് അനുമതി നല്‍കുന്നത്. പ്രതിമാസം 500 ദിനാർ (1,32,714 രൂപ) ശമ്പളമുള്ളവർക്കാണ് കുട്ടികളെ കൂടെ താമസിപ്പിക്കുന്നതിന് അനുമതി ലഭ്യമാവുക.

രാജ്യത്ത് പ്രവാസികളുെട എണ്ണം സ്വദേശീയരേക്കാൾ ഉയര്‍ന്നതോടെയാണ് കുവൈത്ത് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവാസികളുടെ ആശ്രത വിസകളും സന്ദര്‍ശക വിസകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. ഘട്ടം ഘട്ടമായി ഇ‍ളവ് അനുവദിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.

മാനുഷിക പരിഗണന കണക്കാക്കിയാണ് ആദ്യഘട്ടത്തില്‍ കുട്ടികൾക്ക് അനുമതി നല്‍കുന്നത്. പിന്നീട് ദമ്പതികൾക്ക് ആശ്രിത വിസയിലെത്തുന്നതിനും മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിനും അനുമതി ലഭ്യമാകും. എന്നാല്‍ അനുമതി എന്നുമുതല്‍ നല്‍കിത്തുടങ്ങുമെന്ന തീരുമാനം പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...