15-ന്റെ നിറവിൽ ഫ്ളൈ ദുബായ്; സർവ്വീസ് നടത്തുന്നത് 125 നഗരങ്ങളിലേയ്ക്ക്

Date:

Share post:

ദുബായിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബായിക്ക് ഇന്ന് 15 വയസ്. ദുബായിൽ നിന്ന് ചെലവ് കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതിനായി 2009-ലാണ് ഫ്ളൈ ദുബായ് എന്ന ബജറ്റ് എയർലൈൻ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മുതൽ ദുബായിയുടെ വളർച്ചയിൽ എന്നും കരുത്തോടെ നിലനിൽക്കുകയാണ് എയർലൈൻ.

ദുബായിൽ നിന്ന് ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലേക്കായിരുന്നു ഫ്ളൈ ദുബായ് ആദ്യ യാത്ര നടത്തിയത്. ഇപ്പോൾ എയർലൈൻ ആരംഭിച്ചിട്ട് 15 വർഷം പിന്നിടുമ്പോൾ 125 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന വിമാനകമ്പനിക്ക് നിലവിൽ 87 വിമാനങ്ങളാണ് സ്വന്തമായുണ്ട്. 50,000ലധകം ജീവനക്കാരും കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്.

യുഎഇയുടെ സമ്പദ്ഘടനക്കും വളർച്ചക്കും മുതൽ കൂട്ടാകുന്ന വിധത്തിൽ വളരാൻ ഫ്‌ളൈ ദുബായിക്ക് കഴിഞ്ഞെന്നും ഫ്ളൈ ദുബായ് ആരംഭിച്ച 90 പുതിയ റൂട്ടുകൾ യുഎഇയിൽ നിന്ന് നേരിട്ട് സർവീസില്ലാത്ത നഗരങ്ങളിലേക്കായിരുന്നുവെന്നും ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു. വരും വർഷങ്ങളിൽ സർവ്വീസുകൾ വിപുലപ്പെടുത്താൻ തന്നെയാണ് കമ്പനി അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...