അസ്ഥിരമായ കാലാവസ്ഥ; ദുബായ് മെട്രോയുടെ ഇന്നത്തെ പ്രവർത്തന സമയം നീട്ടി

Date:

Share post:

അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് ദുബായ് മെട്രോയുടെ ഇന്നത്തെ പ്രവർത്തന സമയം നീട്ടി. പുലർച്ചെ 3 മണി വരെ (ബുധനാഴ്ച) മെട്രോയുടെ പ്രവർത്തനം നീട്ടുമെന്നാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചത്.

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിനായാണ് മെട്രോയുടെ സമയം നീട്ടിയത്. സാധാരണയായി വെള്ളിയാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 12 മണിക്കാണ് മെട്രോയുടെ സർവ്വീസ് അവസാനിപ്പിക്കുക. എന്നാൽ ഇപ്പോൾ എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ ആരംഭിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സമയത്തിൽ മാറ്റം വരുത്തിയത്.

യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ തീവ്രമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ ബത്തീൻ എയർപോർട്ട്, ഷാർജ, ഫുജൈറ വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെല്ലാം മഴയും ഇടിമിന്നലുണ്ടായതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...