പെരുന്നാൾ അവധി ദിവസങ്ങളിൽ വിസ സേവനങ്ങൾ മുടങ്ങില്ല; സേവന കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് ദുബായ്

Date:

Share post:

ബലിപെരുന്നാൾ അവധി നാളെ ആരംഭിക്കാനിരിക്കെ ദുബായിൽ വിസ സേവന കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയുള്ള സമയക്രമമാണ് ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ (ജിഡിആർഎഫ്എ) പ്രഖ്യാപിച്ചത്. അവധി ദിവസങ്ങളിൽ ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

ദുബായിലെ ചില കേന്ദ്രങ്ങളിലാണ് റസിഡൻസ് വിസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ലഭ്യമാകുന്നത്. അവ ഏതൊക്കെയാണെന്നും പ്രവർത്തന സമയവും മനസിലാക്കാം. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3-ൻ്റെ അറൈവൽ ഹാളിൽ സ്ഥിതി ചെയ്യുന്ന കസ്റ്റമർ ഹാപ്പിനസ് സെൻ്റർ 24/7 എന്ന നിലയിൽ അവധി ദിവസങ്ങളിലും സേവനങ്ങൾ നൽകുന്നത് തുടരും. അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെൻ്റർ അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ജിഡിആർഎഫ്എയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും. എങ്കിലും ഇടപാടുകൾ തടസമില്ലാതെ പൂർത്തിയാക്കുന്നതിന് ദുബായ് നൗ ആപ്ലിക്കേഷനിലോ http://www.gdrfad.gov.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ ലോഗിൻ ചെയ്ത് മനസിലാക്കാമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....