ബലിപെരുന്നാൾ; ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിം​ഗ്, മെട്രോ സമയക്രമത്തിൽ മാറ്റം

Date:

Share post:

ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ജൂൺ 15 (ശനി) മുതൽ ജൂൺ 18 (ചൊവ്വ) വരെയാണ് മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിലൊഴികെ സൗജന്യ പൊതു പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. അവധിക്ക് ശേഷം 19ന് നിരക്കുകൾ പുനസ്ഥാപിക്കുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. പെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായ് മെട്രോയുടെയും ദുബായ് ട്രാമിൻ്റെയും പുതുക്കിയ പ്രവർത്തന സമയവും ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.

ദുബായ് മെട്രോയുടെ സമയക്രമം
• ചുവപ്പ്, പച്ച ലൈനുകൾ ജൂൺ 15 (ശനി) രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം)
• ജൂൺ 16 (ഞായർ) രാവിലെ 8 മുതൽ രാവിലെ 1 വരെ (അടുത്ത ദിവസം)
• ജൂൺ 17-18 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ

ദുബായ് ട്രാമിന്റെ സമയക്രമം
• ജൂൺ (ശനി) രാവിലെ 6 മുതൽ പുലർച്ചെ 1 വരെ
• ജൂൺ 16 (ഞായർ) രാവിലെ 9 മുതൽ പുലർച്ചെ 1 വരെ
• ജൂൺ 17-18 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ

പബ്ലിക്, ഇൻ്റർസിറ്റി ബസുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണമുണ്ട്. ബസിന്റെ സമയം അറിയുന്നതിനായി യാത്രക്കാർക്ക് S’hail ആപ്പ് പരിശോധിക്കണമെന്നും അപ്പിൽ വാട്ടർ ടാക്‌സി, ദുബായ് ഫെറി, അബ്ര എന്നിവയുൾപ്പെടെ സമുദ്രഗതാഗതത്തിനുള്ള പ്രവർത്തന സമയവും ആപ്പിൽ നൽകിയിട്ടുണ്ടെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി.

ഉമ്മു റമൂൽ, ദെയ്‌റ, ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ കിയോസ്‌കുകളോ സ്‌മാർട്ട് കസ്റ്റമർ സെൻ്ററുകളോ ഒഴികെ എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അവധി ദിവസങ്ങളിൽ അടച്ചിടും. എന്നാൽ ആർടിഎ ഹെഡ് ഓഫീസ് ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...