ഹജ്ജ് കാലയളവിൽ ആവശ്യ സാധനങ്ങളുടെയും ഉൽപന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കുമെന്ന് വ്യക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം.
ഹജ്ജ് സീസണിലെ വിപണികളെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമുള്ള ചുമതലകൾ ആവർത്തിച്ചുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഡെലിവറി ട്രക്കുകളുടെയും കാറുകളുടെയും മേൽനോട്ടം വഹിക്കുന്നതിനു പുറമേ നഗരങ്ങളിലും ഹൈവേകളിലുമുള്ള വാഹന സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും മന്ത്രാലയം പരിശോധിക്കുന്നുണ്ട്.സ്വർണക്കടകൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും വാണിജ്യമന്ത്രാലയം തങ്ങളുടെ പരിശോധനകൾ നടത്തുന്നുണ്ട്.