അൽ ഫാതിഹ് ജങ്ഷനുമായി ചേരുന്ന അവാൽ റോഡ് പൂർണമായി അടച്ചിടും. വാഹനങ്ങൾക്ക് പോകാൻ സമാന്തര പാത അനുവദിക്കുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഇന്നുമുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക.
മനാമയിൽ നിന്നും അൽ ഫാതിഹ് ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്ന വഴിയിൽ ഇടത്തോട്ട് അവാൽ റോഡിലേക്ക് തിരിയുന്നതിന് ഗതാഗത തടസ്സമുണ്ടാകും. കൂടാതെ മിന സൽമാൻ ഭാഗത്ത് നിന്ന് ബനീഉത്ബ റോഡ് വഴി അൽ ഫാതിഹ് റോഡിലേക്ക് വരുന്നിടത്ത് ഇടത്തോട്ട് തിരിയുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.