മക്ക-മദീന ഹറമുകളിലേക്ക് വിശ്വാസികളുടെ പ്രവാഹം; ആറ് ദിവസത്തിനുള്ളിൽ എത്തിയത് 50 ലക്ഷം പേർ

Date:

Share post:

മക്ക-മദീന ഹറമുകളിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ്. ആറ് ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം വിശ്വാസികളാണ് മദീനയിലെ പ്രവാചകന്റെ പള്ളിയിൽ എത്തിയത്. വിശ്വാസികളുടെ തിരക്ക് വർധിക്കുന്നുണ്ടെങ്കിലും സൗകര്യപ്രദമായി ആരാധനകൾ നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സ്കൂ‌ൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് വിശ്വാസികളുടെ തിരക്ക് വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. നവംബർ 15 മുതൽ 20 വരെ റൗദ ശരീഫിൽ പ്രാർത്ഥനയ്ക്കായി 1,35,242 പേർക്ക് പ്രവേശനം അനുവദിച്ചിരുന്നു. 4,67,221 സന്ദർശകർക്ക് പ്രവാചകൻ്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സലാം പറയാനും അനുമതി നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പ്രായമായവർക്കായി പ്രത്യേകം ഒരുക്കിയ സൗകര്യങ്ങൾ 16,772-ത്തിലധികം പേരാണ് ഉപയോ​ഗിച്ചത്. നോമ്പെടുത്തവർക്കായി 1,19,400 ബോട്ടിൽ സംസം വെള്ളവും ഇഫ്‌താർ ഭക്ഷണവും വിതരണം ചെയ്‌തിരുന്നു. വിശ്വാസികളുടെ തിരക്ക് വർധിച്ചതോടെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അർധരാത്രിക്ക് ശേഷം യാത്ര സൗജന്യം; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക് നിരക്കിൽ മാറ്റം

ടാക്സ് നിരക്കിൽ മാറ്റം വരുത്താനൊരുങ്ങി ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി. 2025 ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ടാക്സ്...

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...