യുഎഇ ദേശീയ ദിനം: ദുബായിലെ വിദ്യാർത്ഥികൾക്ക് 3 ദിവസം അവധി, ഡിസംബർ 1 ന് ഓൺലൈൻ പഠനം

Date:

Share post:

52 ആമത് യുഎഇ ദേശീയ ദിനത്തോടാനുബന്ധിച്ച് ദുബായിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 വരെ ദുബായിലെ സ്വകാര്യ സ്‌കൂളുകളിലും നഴ്‌സറികളിലും സർവ്വകലാശാലകളിലും ക്ലാസുകളൊന്നും ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ് വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വെള്ളിയാഴ്ച അറിയിച്ചു.

ഡിസംബർ 1 വെള്ളിയാഴ്ച ദുബായിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആയിരിക്കുമെന്നും കെഎച്ച്ഡിഎ വ്യക്തമാക്കി. അതേസമയം അവധി നൽകുന്നതുമായി ബന്ധപ്പെട്ട് രസകരമായ ഒരു കുറിപ്പും കെഎച്ച്ഡിഎ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.

‘അടുത്ത തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന കണക്ക് പരീക്ഷ റദ്ദാക്കാൻ അപേക്ഷിച്ചുകൊണ്ട് 10-ാം ക്ലാസിലെ ജാഡിന് ഒരു സന്ദേശം ലഭിച്ചു. അതിന് നൽകിയ ഉത്തരം ഇങ്ങനെ: അതെ, തീർച്ചയായും! ഡിസംബർ 1 വെള്ളിയാഴ്ച ഓൺലൈൻ പഠനവും ദുബായിലെ സ്വകാര്യ നഴ്‌സറികൾക്കും സ്‌കൂളുകൾക്കും യൂണിവേഴ്‌സിറ്റികൾക്കും തിങ്കളാഴ്ച ഡിസംബർ 4 വരെയും അവധിയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. കൂടാതെ ‘have a beautiful #nationalDay Holiday. Especially you, Jad’ എന്നും എഴുതിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...