യുഎഇയുടെ ചരിത്ര താളുകളിൽ ഇടം നേടിയ സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹീരാകാശ യാത്രയ്ക്ക് ഒരു വർഷം പൂർത്തിയായി. ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി 2023 മാര്‍ച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹീരാകാശ നിലയത്തിലേക്ക് പോയത്. ഈ ദൗത്യത്തിലൂടെ ഡോ. അൽ നെയാദി ബഹീരാകാശത്തെ രണ്ടാമത്തെ എമിറാത്തിയും ആദ്യത്തെ അറബ് ബഹീരാകാശ സഞ്ചാരി എന്ന ബഹുമതിയും സ്വന്തമാക്കി.
ബഹീരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി തന്റെ ദൗത്യം പൂർത്തിയാക്കിയത്. ബഹീരാകാശത്ത് ഏഴ് മണിക്കൂര്‍ നടന്നതിന്റെ ചരിത്രവും നെയാദിയുടെ പേരില്‍ ഏഴുതി ചേര്‍ക്കപ്പട്ടു.
ആറു മാസത്തെ ദൗത്യത്തിനായി അല്‍ നെയാദി ഉള്‍പ്പെട്ട നാലംഗ ക്രൂ-6 സംഘം 2023 മാര്‍ച്ച് മൂന്നിനാണ് ബഹീരാകാശ നിലയത്തില്‍ എത്തിയത്. തന്റെ യാത്രയുടെ ഒന്നാം വാർഷകത്തിൽ അൽനെയാദി എക്സിൽ ഒരു പോസ്റ്റും പങ്കുവെച്ചു. “ഒരു വർഷം മുമ്പ്, ISS-ൽ എൻ്റെ ആദ്യ നിമിഷങ്ങൾ. മൈക്രോഗ്രാവിറ്റിയിൽ ക്രൂവിനൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ ഇപ്പോഴും ഓർക്കുന്നു. നാസയുടെ ആസ്ട്രോനട്ട് കാൻഡിഡേറ്റ് ക്ലാസിൽ നിന്ന് ബഹീരാകാശയാത്രികൻ നോറയും ആസ്റ്റോനട്ട് അൽ മുല്ലയും ബിരുദം നേടുന്നതിന് രണ്ട് ദിവസം മുമ്പാണ് ഈ വാർഷികം വരുന്നത്. യാത്ര തുടരുന്നു,” അദ്ദേഹം കുറിച്ചു.
A year ago, I experienced my first moments aboard the ISS. I still recall each moment in microgravity with the crew. This anniversary also comes just two days before the graduation of @Astronaut_Nora & @Astro_AlMulla from NASA’s Astronaut Candidate Class. The journey continues. pic.twitter.com/gUYX6sl45h
— Sultan AlNeyadi (@Astro_Alneyadi) March 3, 2024
യുഎഇയുടെ അടുത്ത ബാച്ച് ബഹീരാകാശ സഞ്ചാരികളായ നോറ അൽ മത്രൂഷിയും മുഹമ്മദ് അൽ മുല്ലയും മാർച്ച് 5 ചൊവ്വാഴ്ചയാണ് ബിരുദം നേടും.