ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. വാണിജ്യ ആവശ്യങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിലും മുദ്ര ഉപയോഗിക്കുന്നതാണ് വിലക്കിയത്. ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തി.
ലൈസൻസ് ഇല്ലാതെയുള്ള ഇവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും, സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻ്റ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിൽ അപേക്ഷിച്ച് ലൈസൻസ് നേടാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.